രാഹുൽ മാങ്കൂട്ടത്തിലിനെതിരെ AICC-ക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ നേതാവ് സജന ബി സജൻ

sajana b sajan post against rahul mamkoottathil

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഐ സി സിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിക്കണം എന്നവർ പരാതിയിൽ ആവശ്യപ്പെട്ടു. ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നും കത്തിൽ ആവശ്യപ്പെട്ടു. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നാണ് സജനയുടെ ആവശ്യം.

ALSO READ; ‘പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്, രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വെക്കണം’; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജൻ

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മറുപടിയില്ലാതെ വി ഡി സതീശൻ. കെ സുധാകരന്റെ പരാമർശത്തോട് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. വിഷയത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും സതീശൻ പറഞ്ഞു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News