35-കാരിയുടെ ആത്മഹത്യ: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പോലീസ് കസ്റ്റഡിയിൽ

youth-congress-leader-suhail-ansari-custody-woman-suicide-pathanamthitta

കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ഈ മാസം 14-നാണ് 35 വയസ്സുകാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് സുഹൈൽ അൻസാരിക്ക് നേരെ അന്വേഷണം നീണ്ടത്.

ALSO READ : കോഴിക്കോട് പേരാമ്പ്ര മുതുവണ്ണാച്ചയിൽ സിപിഐ എം പ്രവർത്തകൻ ദിനേശന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിനു കേസ്

” ജീവനൊടുക്കാൻ കാരണം സുഹൈൽ ” എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പാണ് കേസിൽ നിർണ്ണായകമായത്. ഇരുവരും ഒരുമിച്ച് ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.സുഹൃത്തായ സുഹൈലിൽ നിന്നുള്ള സമ്മർദ്ദങ്ങളോ മറ്റ് പ്രശ്നങ്ങളോ ആണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News