‘കോൺഗ്രസ് ബിജെപിയുടെ ബി ടീം; നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കാത്തിരിക്കുന്നത് ദയനീയ പരാജയം’; കോഴിക്കോട് കോർപ്പറേഷനിൽ വിമതനായി യൂത്ത് കോൺഗ്രസ് നേതാവ്

kozhikode udf rebel

കോഴിക്കോട് കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പന്നിയങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റേ സുദീപ്. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി. ഇഷ്ടക്കാർക്ക് സീറ്റ് വീതം വച്ച് നൽകുന്ന രീതിയാണ് കാലാകാലങ്ങളിൽ കോൺഗ്രസിൽ നടക്കുന്നതെന്നും സുദീപ് വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് കോഴിക്കോട് കോർപ്പറേഷൻ കല്ലായി ഡിവിഷനിൽ മത്സരിക്കുകയാണ് സുദീപ്.

ഗുരുതര വിമർശനങ്ങളാണ് ഇദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർത്തുന്നത്. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പ്രവർത്തകരെ മറന്ന്, നേതാക്കന്മാർക്ക് ഇഷ്ടപ്പെട്ടവർക്ക് മാത്രമാണ് പാർട്ടിയിൽ മുഖ്യപരിഗണന ലഭിക്കുന്നതെന്നാണ് സുദീപിന്റെ പ്രധാന വിമർശനം.

ALSO READ; പ്രതിപക്ഷ നേതാവിൻ്റെ തട്ടകത്തിലും കോൺഗ്രസ്- ജമാഅത്തെ ഇസ്ലാമി പരസ്യ സഖ്യം; പറവൂരിൽ 7 വാർഡുകളിൽ ജമാ അത്തെ ഇസ്ലാമി ബന്ധമുള്ളവർ കോൺഗ്രസ് സ്ഥാനാർഥികൾ

വി എം വിനുവിന്‍റെ വിഷയത്തിൽ ഡി സി സി പ്രസിഡന്‍റ് കെ പ്രവീൺകുമാർ പാർട്ടി പ്രവർത്തകരെ വിഡ്ഢികളാക്കി എന്നും സുദീപ് പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ദയനീയമായി തോൽക്കുന്നതോടുകൂടി, വൻ പൊട്ടിത്തെറി കോൺഗ്രസിൽ ഉണ്ടാവുമെന്നും സുദീപ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News