
പത്തനംതിട്ടയിൽ സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിന് എത്തിയത് കത്തിയുമായി. സ്വർണ്ണപ്പാളി വിഷയം ഉയർത്തി യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിലാണ്, പ്രവർത്തകർ കത്തിയുമായി എത്തുകയും പൊലീസിനു നേരെയും ദേവസ്വം ബോർഡ് ഓഫീസിന് നേരെയും ആക്രമണം അഴിച്ചുവിടുകയും ചെയ്തത്. ദേവസ്വം ബോർഡ് ഓഫീസിലെ ജനലുകളും ബോർഡുകളും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തു.
അക്രമം തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അക്രമം. മണിക്കൂറോളം അഴിഞ്ഞാടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ബലം പ്രയോഗിച്ച് ജീപ്പിൽ നിന്ന് ഇറക്കുകയും ചെയ്തു.
സംഭവത്തിൽ, സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ എന്നിവർ ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. സന്ദീപ് വാര്യരാണ് ഒന്നാം പ്രതി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

