
കൊച്ചി കോർപ്പറേഷൻ സ്ഥാനാർത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സഞ്ജയ് ജെയിംസ്. കോൺഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. യുവാക്കൾക്ക് മത്സരിക്കാൻ അവസരം നൽകാതിരുന്നത് പ്രതിഷേധാർഹമെന്ന് സഞ്ജയ് ജെയിംസ് പറഞ്ഞു.
യുവാക്കളെ പരിഗണിക്കണമെന്ന കെപിസിസി സർക്കുലർ ജില്ലാ നേതൃത്വം അവഗണിച്ചു. സ്ഥാനാർഥി പട്ടികയിൽ പ്രതിഫലിച്ചത് നേതാക്കളുടെ വ്യക്തി താൽപര്യമാണ്. രണ്ടുതവണ തോറ്റവർക്ക് വരെ സീറ്റ് നൽകിയിട്ടും യൂത്ത് കോൺഗ്രസിനെ അവഗണിച്ചു. ചെറുപ്പക്കാർക്ക് അവസരം നൽകിയ എൽഡിഎഫിനെ കണ്ടു പഠിക്കണമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം വേണ്ടിയുള്ളവരല്ല യൂത്ത് കോൺഗ്രസുകാരെന്നും സഞ്ജയ് ജെയിംസ് പറഞ്ഞു. യുവാക്കളെ പരിഗണിക്കുമെന്ന പ്രതിപക്ഷ നേതാവിൻ്റെ വാക്ക് വെറുതെയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരാള്‍ക്ക് പരുക്ക്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

