പത്തനംതിട്ടയിലും രാജി; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയിൽ

PATHANAMTHITTA

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കോൺഗ്രസിലും യുഡിഎഫിലും വലിയ പൊട്ടിത്തെറികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അർഹമായ പരിഗണന ലഭിച്ചില്ലെന്ന പേരിൽ നേതാക്കളടക്കം നിരവധി ആളുകളാണ് സംസ്ഥാനത്തങ്ങോളമിങ്ങോളം കോൺഗ്രസ് വിട്ട് മറ്റ് പാർട്ടികളിൽ ചേരുന്നത്. ഇപ്പോഴിതാ പത്തനംതിട്ടയിൽ നിന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ടു എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖിൽ ഓമനക്കുട്ടൻ ആണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിലെ അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടത് എന്നതാണ് ലഭിക്കുന്ന വിവരം.

ALSO READ: കോൺഗ്രസിനെ വെട്ടിലാക്കി തൃശ്ശൂരിലും പേയ്മെന്‍റ് സീറ്റ് ആരോപണം: സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ ടി എ ആന്‍റോ നേതൃത്വത്തിനയച്ച കത്ത് പുറത്ത്

ഇന്ന് തന്നെ കണ്ണൂരിൽ നിന്നും മുസ്‌ലിം ലീഗ് പ്രവർത്തകൻ പാർട്ടി വിട്ടു എന്ന വിവരവും പുറത്തുവരികയാണ്. മുസ്‌ലിം ലീഗ് പാനൂർ മുൻസിപ്പൽ കമ്മറ്റി അംഗം ഉമർ ഫാറൂഖാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ഉമർ ഫാറൂഖിനെ സ്വീകരിച്ചു. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ലീഗ് വിട്ടതെന്ന് ഉമർ ഫാറൂഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News