പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു

casuality block of hospital

കോഴിക്കോട് പയ്യോളിയിൽ ടർഫ് നിർമ്മാണത്തിനിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പയ്യോളി പേരാമ്പ്ര റോഡിലെ ടർഫ് നിർമ്മാണ സ്ഥലത്തായിരുന്നു അപകടം. ഏകദേശം നാല് മീറ്റർ ഉയരമുള്ള ഇരുമ്പ് ഫ്രെയിമിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ശ്യാമിൽ താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News