മൂന്ന് ടേം വ്യവസ്ഥയിൽ മുസ്ലിം ലീഗ് ഇളവ് നൽകിയ വിഷയം; അമർഷം രേഖപ്പെടുത്തി യൂത്ത് ലീഗ്

Youth league

തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയിൽ മുസ്ലിം ലീഗ് ഇളവ് നൽകിയതിൽ യൂത്ത് ലീഗിന് അമർഷം. മുസ്ലിംലീഗ് നേതൃത്വത്തെ നേരിൽ കണ്ട് എതിർപ്പറിയിക്കാൻ യൂത്ത് ലീഗ് തീരുമാനം.

മൂന്ന് തവണ മത്സരിച്ച്‌ മാറി നിന്നവർക്കാണ് ഇത്തവണ ഇളവ് നൽകുന്നത്. മത്സരിക്കാൻ ബന്ധപ്പെട്ട വാർഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതിയുണ്ടായാൽ മതി. എതിർപ്പുകളുള്ളവർക്ക് മത്സരിയ്ക്കാനാവില്ല. പാർട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്നാണ് മുസ്ലിം ലീഗ് നേതാക്കളുടെ വിശദീകരണം.

Also read: ശബരിമല സ്വർണക്കൊള്ളക്കേസ്; മുരാരി ബാബു അറസ്റ്റിൽ

ഈ തീരുമാനത്തിൽ ആശങ്കയിലാണ് യൂത്ത് ലീഗ് നേതൃത്വം. മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിലും ഇളവ് നേടാൻ ലക്ഷ്യമിട്ടന്നാണ് വിമർശനം. യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് നേതൃത്വത്തെ വിമർശനമറിയിച്ചത്. ഇക്കാര്യത്തിൽ കൂടിയാലോചന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

The Youth League is angry that the Muslim League has relaxed the three-term rule in local elections. The Youth League has decided to meet the Muslim League leadership in person and express its opposition.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News