പാലക്കാട് യൂത്ത് ലീഗ് അക്രമം; മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്തു

palakkad + youth league attack

പാലക്കാട് യൂത്ത് ലീഗ് അക്രമം. പാലക്കാട് മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ചു തകർത്തു. കമ്പ്യൂട്ടറും മേശയും കസേരയും അടക്കമാണ് ഓഫീസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകർ തകർത്തത്. ജീവനക്കാരെയും യൂത്ത് ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു. മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

മുസ്ലിം ലീഗ് തെങ്കര മണ്ഡലം കമ്മിറ്റി പ്രവർത്തകരാണ് ഓഫീസ് അടിച്ച് തകർത്തത്. പൊലീസെത്തി, ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്തിറക്കിയത്. തുടർന്ന് ഇവർ പുറത്തും മുദ്രാവാക്യം മു‍ഴക്കി പ്രതിഷേധം സംഘടിപ്പിച്ചു. ആക്രമണം നടത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ; ‘ശബരിമല വികസനത്തിന്റെ ബഹുമുഖ പദ്ധതി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ആവിഷ്കരിച്ചിരിക്കുന്നു; അതിന് എല്ലാവരും സഹകരിക്കുക’; വെള്ളാപ്പള്ളി നടേശൻ

NEWS SUMMARY: Youth League workers vandalized the office of a road contract company in Mannarkkad, Palakkad. The employees were also assaulted by Youth League workers.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News