‘സോഹറാൻ മംദാനിയുടെ വിജയം ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നു എന്നതിന്റെ തെളിവ് ‘: എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master-

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന‍്‍ വംശജനും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനി വിജയിച്ചത് ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കമ്യുണിസ്റ്റ് ഭ്രാന്തൻ എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചത്. ക്യൂബയെ പോലെ ആക്കാനാണ് മംദാനി ശ്രമിക്കുന്നത് എന്നും ട്രംപ് പറഞ്ഞതായി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സോഷ്യലിസത്തിന്റെ പ്രസക്തി കൂടിവരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read: ജപ്തി ചെയ്ത് കിടപ്പാടം നഷ്ടപ്പെടുമെന്ന പേടി ഇനിവേണ്ട; അറിയാം കേരളം യാഥാർഥ്യമാക്കിയ ഏക കിടപ്പാട സംരക്ഷണ നിയമത്തെ

അതേസമയം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണ് അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തിലൂടെ ഇടതുമുന്നണി നിറവേറ്റിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇതിന് കാരണമായത് ദീർഘ വീക്ഷണത്തോടെയുള്ള ഇടത് മുന്നണിയുടെ ഇടപെടലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കാൻ കഴിയാത്തവരാണ് തെറ്റായ നിലപാടുകൾ പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തെ ദേശീയ മാധ്യമങ്ങൾ അഭിമാനകരമായ നേട്ടം എന്ന് വിശേഷിപ്പിച്ചപ്പോള്‍ കേരളത്തിലെ ചില മാധ്യമങ്ങൾ വിചിത്രമായ പ്രചരണം ആണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News