കേരള ബ്ലാസ്റ്റേഴ്സിന് ജയം

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ ബാംഗ്ലൂർ എഫ് ക്കെതിരെ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാംഗ്ലൂരിന്റെ തകർത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയിരിക്കുന്നത്.

Also read:പത്ത് പവന്റെ സ്വർണമാല ഉടമസ്ഥന് തിരിച്ച് നൽകി മാതൃകയായി ഹരിതകർമ്മാ സേനാംഗങ്ങൾ; അഭിനന്ദനമറിയിച്ച് മന്ത്രി എം ബി രാജേഷ്

കളിയുടെ തുടക്കം മുതൽ തന്നെ പന്തടക്കത്തിലും ആക്രമണ ശൈലിയിലും ഒരു പടി മുന്നിലായിരുന്നു ടീം ബ്ലാസ്റ്റേഴ്സ് . രണ്ടാം മിനിറ്റിൽ തന്നെ മലയാളി താരം മുഹമ്മദ് ഐമേനിലൂടെ നടത്തിയ ആദ്യ മുന്നേറ്റം, ബംഗലൂരു എഫ് സി പതിയെ പ്രതിരോധത്തിലേക്ക് ചുവടു മാറ്റിച്ചു. ഒടുവിൽ അമ്പത്തിരണ്ടാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. അതാകട്ടെ, ബംഗളൂരു എഫ് സി യുടെ മധ്യനിര താരം കെസിയ വീന്‍ഡോര്‍പ്പിന്റെ ഓൺ ഗോളാണ് അതിന് വഴിയൊരുക്കിയത്.

Also read:യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാൻ ഒരുങ്ങി സംസ്ഥാന യുവജന കമ്മീഷന്‍

68 ആം മിനുട്ടിൽ ബ്ലാസ് റ്റേഴ്‌സ് ക്യാപ്ടൻ അഡ്രിയാൻ ലുണയും ടീമിന് തൻ്റെ സംഭാവന നൽകി. ബംഗലൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിൽ നിന്ന് ലഭിച്ച പന്ത് ഗോളാക്കി മാറ്റാൻ ലൂണയ്ക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.പ്രതിരോധത്തിലെ പിഴവിനെ പഴിച്ച് മുന്നേറിയ ബoഗലൂരു നടത്തിയ നീക്കം ഒടുവിൽ 69 ആം മിനുട്ടിൽ കർട്ടിസ് മെയിനിലുടെ ആണ് ഫലം കണ്ടത്. ഒക്ടോബർ ഒന്നിന് ആണ് ബ്ലാസ് റ്റേഴ്സിൻ്റെ അടുത്ത മത്സര .ജംഷഡ്പൂർ എഫ്സിയാണ് എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News