സർവകാല റെക്കോർഡുമായി സപ്ലൈകോ; ഓണക്കാലത്ത് 385 കോടി രൂപയുടെ വിറ്റുവരവ്

supplyco

ഓണക്കാലത്ത് 385 കോടിയുടെ വിറ്റുവരവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവാണിത്. സബ്‌സിഡി ഉത്പന്നങ്ങളുടെ വിറ്റുവരവ് 180 കോടിയും സബ്‌സിഡി ഇതര ഇനങ്ങളുടേത് 205 കോടിയുമാണ്. ജില്ലാ ഓണം ഫെയറുകള്‍ തുടങ്ങിയ ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ നാല് വരെയുള്ള വിറ്റുവരവ് 194 കോടി രൂപയാണ്. ജില്ലാ ഫെയറുകളില്‍ നിന്നുള്ള വിറ്റുവരവ് 5.12 കോടി രൂപയുമാണ്.

സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.37 കോടിയെ ഭേദിച്ച് 15.7 കോടിയില്‍ വില്‍പന എത്തിയത് ഓഗസ്റ്റ് 27-നായിരുന്നു. ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വില്‍പന റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഓഗസ്റ്റ് 29-ന് വില്‍പന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബര്‍ ഒന്നിന് 22.2 കോടിയും 2-ന് 24.99 കോടിയും 3-ന് 24.22 കോടിയും കടന്നു.

Read Also: നെടുമങ്ങാടിന് ഓണ സമ്മാനമായി മൂന്ന് വമ്പന്‍ ടൂറിസം പദ്ധതികള്‍; പ്രഖ്യാപിച്ച് മന്ത്രി മുഹമ്മദ് റിയാസ്


അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സെപ്റ്റംബര്‍ മൂന്ന് വരെ 1.19 ലക്ഷം ക്വിന്റല്‍ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റര്‍ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News