സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം പകർന്ന് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കി

cm christmas celibration

സ്നേഹത്തിൻ്റേയും ഒത്തുചേരലിൻ്റെയും സന്ദേശം പകർന്ന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ക്രിസ്മസ് വിരുനിനൊരുക്കി. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും ജനപ്രതിനിധികളുമുൾപ്പടെ നിരവധിപേർ വിരുന്നിൽ പങ്കെടുത്തു.

ഹയാത്ത് റീജൻസിയിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്ക ബാവ, ബസേലിയോസ് മാർതോമ മാത്യൂസ് ത്രിതീയൻ കതോലിക്ക ബാവ, ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത, മാർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്‌കോപ്പ, മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ. ആർ ബിന്ദു, ജെ ചിഞ്ചുറാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം ബി രാജേഷ്, വി ശിവൻകുട്ടി, പി പ്രസാദ്, വി എൻ വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ,വെള്ളാപ്പള്ളി നടേശൻ, വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം, ജോസ് കെ മാണി, ഒ രാജഗോപാല്‍, അടൂർ ഗോപാലകൃഷ്ണൻ, ഭാവന, മല്ലികാ സുകുമാരൻ, കമൽ, ടി കെ രാജീവ് കുമാർ, ഭാഗ്യലക്ഷ്മി, മധുപാൽ, കുക്കു പരമേശ്വരൻ, പ്രേംകുമാർ, സൂര്യ കൃഷ്ണമൂർത്തി, തിരുവനന്തപുരത്തെ എംഎൽഎമാർ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അനുകുമാരി, മുൻ ചീഫ് സെക്രട്ടറി വി പി ജോയ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍, ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Also read; സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ച’; പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി സാമൂ​ഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്

ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് തിരുവനന്തപുരത്ത് വിരുന്ന് സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. പരസ്പര സ്നേഹത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് ഇത്തരം കൂടിച്ചേരലുകൾ. സഹജീവികളോടുള്ള കരുതലിന്റെയും സമർപ്പണത്തിന്റെയും പ്രതിജ്ഞ പുതുക്കി നമുക്ക് മുന്നോട്ട് പോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News