കേരളത്തിന്റെ റെയിൽഭാവി സെമി സ്പീഡ് റെയില്‍വേ ലൈനിൽ; ഇ ശ്രീധരൻ

ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവിയെന്ന് ഇ ശ്രീധരന്‍. അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകുമെന്നും ശ്രീധരന്‍ കൂട്ടിച്ചേർത്തു.

ചെറുദൂരയാത്രക്ക് മെമു ഇലക്ട്രിക് ട്രെയിനുകളാണ് നല്ലത്. എന്നാല്‍ ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള റെയില്‍വെ ലൈന്‍ ശേഷി ഇല്ല. ഓട്ടോമാറ്റിക് സിഗ്‌നലിംഗ് വിത്ത് ഹൈസേഫ്റ്റി സ്റ്റാന്‍ഡേഡാണ് പരിഹാരം. വലിയ ചെലവില്ലാതെ ഇത് ചെയ്യാം. മതിയായ സാങ്കേതിക പരിജ്ഞാനം ഇവിടെയുണ്ട്- ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു

ഇ ശ്രീധരന്റെ വാക്കുകൾ ഇങ്ങനെ : ”തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരു ഹൈസ്പീഡ് അല്ലെങ്കില്‍ സെമി സ്പീഡ് റെയില്‍വേ ലൈനിലാണ് കേരളത്തിന്റെ റെയില്‍ഭാവി. അധികം സ്ഥലം എടുക്കാതെയും പരിസ്ഥിതി ആഘാതങ്ങള്‍ ഇല്ലാതെയും ഇത് നിര്‍മിക്കാം. ഭാവിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പെടെ ആവശ്യമാണ്. സെമി സ്പീഡ് ട്രെയിന്‍ തുടങ്ങിയാലും പിന്നീട് അത് ബുള്ളറ്റ് ട്രെയിനായി മാറ്റാനുള്ള സംവിധാനമുണ്ടാകും. ചെറുദൂരയാത്രയ്ക്ക് മെമു ഇലക്ട്രിക് ട്രെയിനുകളാണ് ഉചിതം. പക്ഷെ വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ലൈന്‍ ശേഷി ഇല്ല. ഓട്ടോമാറ്റിക് സിഗ്നലിംഗ് വിത്ത് ഹൈസേഫ്റ്റി സ്റ്റാന്‍ഡേഡാണ് പരിഹാരം. വലിയ ചെലവില്ലാതെ ഇത് ചെയ്യാം. മതിയായ സാങ്കേതിക പരിജ്ഞാനം ഇവിടെയുണ്ട്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News