മിന്നു മണിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യില്‍ കളിക്കും

മലയാളി താരം മിന്നു മണിക്ക് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം. ബംഗ്ലദേശിനെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ മിന്നു മണി കളിക്കും. ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമില്‍ കളിക്കുന്ന ആദ്യ കേരളാ താരമാണ് മിന്നു മണി. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമായ മിന്നു, ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്.

Also read- ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

വയനാട് സ്വദേശിയാണ് 24കാരിയായ മിന്നു. മിന്നുവിന് പുറമേ അനുഷ റെഡ്ഢിയും ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ബംഗ്ലദേശിനെ ബാറ്റിങ്ങിനുവിട്ടു. ഫെബ്രുവരിയില്‍ നടന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ ട്വന്റി20 പരമ്പരയാണിത്.

Also read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ഇന്ത്യ പ്ലേയിങ് ഇലവന്‍: സ്മൃതി മന്ഥന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്യ, പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ, അമന്‍ജ്യോത് കൗര്‍, അനുഷ റെഡ്ഡി, മിന്നു മണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here