ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

സംസ്ഥാനതല ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്. നടന്‍ ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും ചടങ്ങില്‍ മുഖ്യാതിഥികളാകും. മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ആന്റണി രാജു എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

also read- തിരുവനന്തപുരത്തിന് പുതിയ ഇലക്ട്രിക്ക് ബസുകള്‍, മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്‍റണി രാജുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു

ഓണാഘോഷവുമായി ബന്ധപ്പെട്ട് വളരെ നേരത്തേ തന്നെ കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതിന് ശേഷം സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ജില്ലയിലെ മന്ത്രിമാര്‍ ടൂറിസം വകുപ്പിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തനങ്ങള്‍ നയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് എന്തൊക്കെ മാറ്റം വരുത്താം എന്നാണ് ആലോചിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത്തവണത്തെ ലേസര്‍ ഷോ കാഴ്ചക്കാര്‍ക്ക് നവ്യാനുഭവമായിരിക്കും. മുന്‍വര്‍ഷത്തെ ഇല്യുമിനേഷന്‍ ലോകശ്രദ്ധ നേടിയിരുന്നു. ഇത്തവണ കൂടുതല്‍ ദീപാലങ്കാരങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

also read- ‘വെറും ആരോപണങ്ങള്‍ മാത്രം’; മുഖ്യമന്ത്രിക്കും വീണാ വിജയനുമെതിരായ ഹര്‍ജി തള്ളിക്കൊണ്ട് കോടതിയുടെ സുപ്രധാന നിരീക്ഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here