
കേരളത്തില്‍ നിന്ന് ആരംഭിക്കാന്‍ പോകുന്ന ആദ്യ എയര്‍ ലൈന്‍ സര്‍വീസ് ആയ എയര്‍ കേരളയുടെ കോര്‍പറേറ്റ് ഓഫീസില്‍ ഉദ്ഘാടനം ഏപ്രില്‍ 15ന് കൊച്ചിയില്‍ .ആലുവ മെട്രോ സ്റ്റേഷനു സമീപം മൂന്നു നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിര്‍മ്മിച്ച കോര്‍പറേറ്റ് ഓഫീസ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും .
ചടങ്ങില്‍ ലോകസഭ എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബെഹ്നാന്‍, രാജ്യസഭാ എംപി ഹാരിസ് ബീരാന്‍, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സൈജി ജോളി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, മുന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, സാംസ്‌കാരികരംഗത്തെ മറ്റ് പ്രമുഖര്‍, എയര്‍ കേരളയുടെ സാരഥികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ALSO READ:
200ലേറെ വ്യോമയാന വിദഗ്ധര്‍ക്ക് ജോലിചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഓഫീസ് ക്രമീകരിച്ചിട്ടുള്ളത്.ആദ്യ ഘട്ടത്തില്‍ ആഭ്യന്തര സര്‍വീസായിരിക്കും നടത്തുക. ആദ്യ വിമാനം ജൂണില്‍ കൊച്ചിയില്‍നിന്നാണ് പറന്നുയരുക.അള്‍ട്രാ ലോ കോസ്റ്റ് വിമാന സര്‍വീസുകളാണ് കമ്പനി നടത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here