
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സ്ഥാപിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ചിത്രം മാറ്റിയതിൽ പ്രതിഷേധവുമായി സിപിഐ എം രംഗത്ത്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോൺഫറൻസ് ഹാളിലെ വിഎസ് അച്യുതാനന്ദന്റെ ചിത്രവും ഹാളിന്റെ പേരും മാറ്റിയതെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആണ് മാറ്റിയതെന്നും പരാതിയിൽ പറയുന്നു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിഎസിന്റെ ചിത്രം മാറ്റിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഎസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ എന്ന പേര് ചുരുണ്ടിക്കളയുന്നതും വീഡിയോയിൽ കാണാം. അതേസമയം ചിത്രം മാറ്റിയോ എന്നറിയില്ല എന്നും വിഷയം പരിശോധിക്കാമെന്നും ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് ഉഷ കുമാരിയുടെ പ്രതികരണം.
ALSO READ: മുഖ്യമന്ത്രിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസ്; എൻ സുബ്രഹ്മണ്യൻ്റെ വാദങ്ങൾ കളളമെന്ന് തെളിയുന്നു
ഇക്കഴിഞ്ഞ ഒക്ടോബറിൽ ആണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വി എസ് അച്യുതാനന്ദൻ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തത്.
Former CM VS Achuthanandan’s picture name removed from Parassala Block Panchayat Hall

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

