അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറി: മുഖ്യമന്ത്രി

അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹോത്സവമായി കേരളീയം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളീയത്തിലെ ജനപങ്കാളിത്തം അമ്പരപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളീയം സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO:കേരളീയം സമാപനം: പലസ്തീന് ഐകൃദാര്‍ഢ്യവുമായി മുഖ്യമന്ത്രി

കേരളീയം നമ്മുടെ നാട് പൂര്‍ണമായും നെഞ്ചിലേറ്റി. ചില ദിവസങ്ങളില്‍ മഴ ഉണ്ടായി. എന്നാല്‍ മഴയെയൊന്നും കണക്കാക്കാതെ ആബാലവൃദ്ധം ജനങ്ങളും കേരളീയത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളില്‍ പങ്കുകൊണ്ടു. കേരളീയം വന്‍ വിജയമാക്കിയത് ജനങ്ങളാണ്. കേരളീയത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. ജനങ്ങളുടെ ഒരുമ, ഐക്യം എന്നിവയൊക്കെ കേരളത്തിന്റെ പ്രത്യേകതകളാണ്. തുടര്‍ന്നും അങ്ങനെ തന്നെയാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:‘ആദിമം’ പ്രദര്‍ശനം; നടന്നത് കലാപ്രകടനങ്ങളുടെ അവതരണം: മന്ത്രി കെ. രാധാകൃഷ്ണന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News