‘തിളങ്ങാൻ തലസ്ഥാനം’, കേരളീയം 2023ന് ഇന്ന് തുടക്കമാകും, മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കമൽഹാസൻ മമ്മൂട്ടി ഉൾപ്പെടെ പ്രമുഖർ

കേരളീയം 2023ന് ഇന്ന് തുടക്കമാകും. കേരളത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം 2023 സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.

വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിന് മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 10.00 മണിക്ക് പ്രധാന വേദികളിലൊന്നായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം പരിപാടിക്ക് തുടക്കം കുറിക്കും. കേരളത്തിനകത്ത് നിന്നും പുറത്തും നിന്നും ലക്ഷക്കണക്കിന് ആളുകൾ കേരളീയത്തിൽ പങ്കാളികളാകും. സെമിനാറുകളില്‍ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധർ പങ്കെടുക്കും.

ALSO READ: ഗംഭീര തിരിച്ചുവരവ്; ബംഗ്ലാദേശിനെ പുറത്താക്കി പാകിസ്ഥാന്‍

അമര്‍ത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവര്‍ കേരളീയത്തിന്‍റെ ഭാഗമാകും. ഇന്ന് നടക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ കമൽഹാസൻ, മമ്മൂട്ടി, മോഹന്‍ലാൽ, ശോഭന അടക്കമുള്ള സാംസ്കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ 10,000 പേര്‍ പങ്കെടുക്കും. നവകേരളത്തിന്‍റെ ഭാവി രൂപരേഖ തയ്യാറാക്കുന്നതിനായി 5 വേദികളിൽ 25 സെമിനാറുകൾ സംഘടിപ്പിക്കും. 25,000 പേര്‍ ഇതിന്‍റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. കേരളീയത്തിന്‍റെ പ്രധാന വേദികളായ കനകകുന്ന്, സെൻട്രൽ സ്റ്റേഡിയം, പുത്തരികണ്ടം ഉൾപ്പടെയുള്ള 42 വേദികളിലും പ്രവേശനം സൗജന്യമായിരിക്കും. കേരളീയം വേദികള്‍ തമ്മിൽ ബന്ധിപ്പിച്ച് 20 ലധികം ഇലക്ട്രിക് ബസുകള്‍ തുടര്‍ച്ചയായി സൗജന്യ സര്‍വീസ് നടത്തും. ഇനി ഒരാ‍ഴ്ചക്കാലം കേരളത്തിന്‍റെ നേട്ടങ്ങളിൽ തലസ്ഥാന നഗരി ഉത്സവലഹരിയിലാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News