മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും സൗദിയില്‍ കാറപകടത്തില്‍ മരിച്ചു

സൗദിയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍  മലയാളി യുവതിയും മൂന്ന് വയസുളള കുഞ്ഞും മരിച്ചു. തിങ്കളാ‍ഴ്ച്ച രാവിലെ റിയാദിനടുത്ത് അല്‍ ഖാസിറയിലാണ് അപകടം. മലപ്പുറം കൊടക്കാആലിന്‍ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിന (32), മകള്‍ ഫാത്തിമ സൈല എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്കുളള യാത്രയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here