യുഎഇയ്ക്ക് വേണ്ടി ക്രീസില്‍ ഇനി മലയാളി സഹോദരിമാര്‍; ഇത് പുതുചരിത്രം

ശ്രീലങ്കയില്‍ നടക്കുന്ന വനിതകളുടെ ടി20 ഏഷ്യ കപ്പില്‍ യുഎഇയെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് മൂന്നു മലയാളി സഹോദരിമാര്‍.വയനാട് സ്വദേശികളായ റിതിക രജിത്, റിനിത രജിത്, റിഷിത രജിത് എന്നിവരാണ് യുഎഇക്ക് വേണ്ടി ക്രീസില്‍ ഒരുമിച്ചിറങ്ങി ചരിത്രം കുറിക്കാനൊരുങ്ങുന്നത്. ഈ മാസം 19നാണ് മത്സരം. യുഎഇ ദേശീയ വനിതാ ടീമിലെ 15 കളിക്കാരും വിദേശികളാണെന്ന പ്രത്യേകയുമുണ്ട്. അതില്‍ 14 പേരും ഇന്ത്യക്കാരാണ്.

ALSO READ: കുവൈറ്റില്‍ വീണ്ടും തീപിടുത്തം; അഞ്ചു പേര്‍ മരിച്ചു

ബാഡ്മിന്റണില്‍ നിന്നാണ് മൂവരും ക്രിക്കറ്റിലേക്ക് വന്നതെന്ന പ്രത്യേകതയുമുണ്ട്. അതും കോവിഡ് കാലത്തെ വിരസതമാറ്റാന്‍. അച്ഛന്‍ രജിതും അമ്മ രഞ്ജിനിയുമാണ് ഇവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നത്. അജ്മാനില്‍ വ്യവസായിയാണ് രജിത്. വയനാട് ജില്ലാ ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് രജിത്. മൂന്നുമാസത്തെ കൃത്യമായ പരിശീലനത്തിലൂടെ ക്രിക്കറ്റ് കൃത്യമായി മൂവരും മനസിലാക്കി. തുടര്‍ന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡവലപ്‌മെന്റ് ക്യാംപില്‍ പങ്കെടുത്തത് ദേശീയ ടീമിലേക്ക് വഴി തുറന്നു. 3 വര്‍ഷമായി ദേശീയ ടീമിലെ പ്രകടന മികവാണ് സഹോദരിമാര്‍ പുതിയ അവസരം നേടികൊടുത്തത്.

ALSO READ:  ഹാത്രസ് ദുരന്തം; പ്രധാനപ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഓള്‍റൗണ്ടറായ റിതിക ഡമാകില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ബാറ്റിങ്ങില്‍ കരുത്തു കാട്ടുന്ന റിനിത പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങിന് ചേരാനിരിക്കുകയാണ്. ഷാര്‍ജ ലീഡേഴ്‌സ് പ്രൈവറ്റ് സ്‌കൂളില്‍ 11ാം ക്ലാസ് വിദ്യാര്‍ഥിനിയായ റിഷിത ബോളറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News