ബ്ലൂ കോളര്‍ ജോലി ഉപേക്ഷിച്ച് മലയാളികള്‍; അവസരം മുതലാക്കി ഇവര്‍

ജിസിസി രാജ്യങ്ങളില്‍ ബ്ലൂ കോളര്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞതോടെ യുപികാര്‍ക്കും ബീഹാറികള്‍ക്കും ഡിമാന്റ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹണ്ടര്‍ നടത്തിയ പഠനത്തിലാണ് കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണത്തിലെ കുറവ് ഗണ്യമായ കുറവ് കണ്ടെത്തിയത്. ഒമാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ മലയാളികള്‍ക്ക് പകരം യുപിക്കാരും ബീഹാറികളുമാണ്. മലയാളികളുടെ എണ്ണത്തില്‍ 90 ശതമാനത്തോളം കുറവാണെന്നാണ് ഹണ്ടര്‍ പഠനത്തില്‍ പറയുന്നത്.

ALSO READ: ”ദ മാന്‍, ദ ഹീറോ, ദ മാസ്റ്റര്‍, എന്തൊരു ഭയങ്കരമായ ലുക്കാണിത്’ : മമ്മൂട്ടിയെ പ്രശംസിച്ച് ദുല്‍ഖര്‍

അതേസമയം ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ജി.സി.സി രജ്യങ്ങളിലെത്തുന്ന ബ്ലൂ കോളര്‍ ജോലിക്കാരുടെ എണ്ണം 50 ശതമാനം വര്‍ധിച്ചിരുന്നു. ഇതില്‍ കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ എണ്ണത്തില്‍ പിന്നിലാണ്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് കൂടുതല്‍ ബ്ലൂ കോളര്‍ ജോലിക്കാര്‍ എത്തുന്നത്. പക്ഷേ പുതുതലമുറയ്ക്ക് നിര്‍മാണ മേഖലയിലെ ജോലിയോടുള്ള താല്‍പര്യ കുറവാണ് മലയാളികള്‍ കുറയാന്‍ കാരണം. ബംഗ്ലാദേശികളാണ് ഇപ്പോള്‍ ഈ മേഖലയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പുവരെ ഈ മേഖലയില്‍ ഏറ്റവും കൂടുതലുണ്ടായിരുന്നത് മലയാളികളായിരുന്നു. എന്നാല്‍ മലയാളികള്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കായി എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here