
കശ്മീരിലെ കുങ്കുപ്പൂ… വില്ലോ മരങ്ങള്‍, നേപ്പാളിലെ രുദ്രാക്ഷം, തായ്‌ലന്റിലെ ഡ്രാഗണ്‍ ഫ്രൂട്ട്, ആസ്‌ട്രേലിയയിലെ അവോകാഡോ, ഇറ്റലിയിലെ ഒലിവ് മരങ്ങള്‍, മെക്‌സിക്കോയിലെ ഈന്തപ്പന ഇവയെല്ലാം ഇനി ഇടതൂര്‍ന്ന് വളരുന്നൊരിടമുണ്ട് നമ്മുടെ രാജ്യത്ത്. ഒരു പുല്ലുപോലും മുളയ്ക്കാത്ത ഒരു മേട്ടില്‍ ഇന്ന് പ്രകൃതിരമണീയമായ ഇടം നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഡോ. ശങ്കര്‍ ലാല്‍ ഗാര്‍ഗ്.
കേശാര്‍ പര്‍വതെന്നാണ് ഈയിടത്തിനെ വിളിക്കുന്നത്. കല്ലുകള്‍ നിറഞ്ഞീ കുന്നിന്‍പുറം ഇപ്പോള്‍ നല്ലൊരു കൊടുംകാടാണെന്ന് പറയുന്നതിലും തെറ്റില്ല. മധ്യപ്രദേശിലെ ഇന്‍ഡോറിലാണിവിടം. പ്രകൃതി സ്‌നേഹികള്‍ക്ക് ഈ പ്രദേശം പ്രിയപ്പെട്ടയിടമായിരിക്കും എന്നതില്‍ സംശയമില്ല.
ALSO READ: സ്പിരിറ്റ് നിർമാണശാല; ഒരു തുള്ളി ഭൂഗർഭജലം പോലും എടുക്കില്ല: മന്ത്രി എം ബി രാജേഷ്
വേള്‍ഡ് റിസേര്‍ച്ചേഴ്‌സ് അസോസിയേഷന്‍സിന്റെ സ്ഥാപകനും ഡയറക്ടറുമാണ് ഡോക്ടര്‍ ശങ്കര്‍ലാല്‍ ഗാര്‍ഗ്. 2015ലാണ് ഡോക്ടര്‍ക്കും കുടുംബത്തിനും ഇങ്ങനൊരാശയം മനസിലുണ്ടായത്. ഒരു സ്‌കൂള്‍ നിര്‍മിക്കാനായി വാങ്ങിയ സ്ഥലത്താണ് ഇങ്ങനൊരു പദ്ധതി പിന്നീട് കൊണ്ടുവന്നത്. സ്‌കൂള്‍ കെട്ടാന്‍ സാഹചര്യമുണ്ടായില്ല. പകരമൊരു കാടായിക്കോട്ടെയെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നീട് ചെടി നട്ടു, വെള്ളമൊഴിച്ചു, ചെടികളെ പരിപാലിച്ചു അങ്ങനെ അവിടെയുള്ള ഗ്രാമവാസികള്‍ ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യം നടത്തി കാണിച്ചു കൊടുത്തു ഡോക്ടറും കുടുംബവും.
ഇന്ന് 74 വയസുള്ള ഡോക്ടര്‍ ജൂലായ് 2016 മുതല്‍ 2024 ഓഗസ്റ്റ് വരെ വേപ്പ്, ആല്‍മരം, നാരകം അങ്ങനെ പല മരങ്ങളും വളര്‍ത്തിയെടുത്തു. കല്ലിലും പാറയിലും അയ്യായിരം സ്പീഷീസിലുള്ള നാല്‍പതിനായിരത്തിലധിരം മരങ്ങളാണ് അദ്ദേഹം വളര്‍ത്തിയെടുത്തത്. കല്‍പ്പവൃക്ഷം, ആപ്പിള്‍, ലിച്ചി, ആഫ്രിക്കന്‍ തുലിപ്പ്‌സ്, തേക്ക്, റോസ് വുഡ്, ചന്ദനം, മഹാഗണി, സാല്‍, മുള അങ്ങനെയങ്ങനെ നീണ്ട നിര തന്നെയാണീ മനുഷ്യനിര്‍മിത കാടിനുള്ളിലുള്ളത്.
അധികമായി വളമോ വെള്ളമോ ഒന്നും നിലവില്‍ നല്‍കുന്നില്ല. ഇവയെല്ലാം പ്രകൃതിയുടെ രീതിയനുസരിച്ചാണ് വളര്‍ന്നുവരുന്നതിപ്പോള്‍. കാശ്മീരിലെ കുങ്കുമപൂവില്‍ നിന്നാണ് ഈ കുന്നിന് കേശാര്‍ പര്‍വതെന്ന പേര് നല്‍കിയിരിക്കുന്നത്. വെള്ളത്തിന് അത്രയേറെ ലഭ്യതകുറവുണ്ടായപ്പോള്‍ മൂന്ന് കുഴല്‍കിണറുകള്‍ കുഴിച്ചിരുന്നു. പിന്നീട് കുളം കുഴിച്ചു. ഇപ്പോള്‍ വെള്ളമില്ലാത്ത സാഹചര്യത്തില്‍ ഇവയെയാണ് ആശ്രയിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here