കേസരി – എസ്എൽ ശ്യാം ക്രിക്കറ്റ് ടൂർണമെൻ്റ്: ന്യൂസ്18 കേരളം ചാമ്പ്യന്മാർ; മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങൾ സമ്മാനിച്ചു

cricket tournament

കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി – എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെൻ്റ് രണ്ടാം സീസണിൽ ന്യൂസ്18 കേരളം ചാമ്പ്യന്മാരായി. ഫൈനലിൽ മാതൃഭൂമി ന്യൂസിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ന്യൂസ് 18 കേരളയുടെ വിജയം. അഞ്ച് ദിവസമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾ പങ്കെടുത്തു. എക്സ്സൈസ്,പ്രതിദ്ധ്വനി ടീമുകളുമായി സൗഹൃദ മത്സരവും സംഘടിപ്പിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുരസ്കാരങ്ങളും സമ്മാനിച്ചു.

എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ് മുഖ്യാതിഥിയായി. കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്.കുമാർ , കേരളാ രഞ്ജി താരം ഷോൺ റോജർ, കെസിഎ ഉപദേശക സമിതി ചെയർമാൻ രഞ്ജിത് തോമസ്, കെയുഡബ്ല്യുജെ ജില്ലാ പ്രസിഡൻ്റ് ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി. നായർ, ടൂർണമെൻ്റ് കമ്മറ്റി ചെയർമാൻ സി രാജ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെപി റെജി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺ ബാബു, എബി ടോണിയോ എന്നിവരും പുരസ്കാരങ്ങൾ സമ്മാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News