
ഡാർക്ക് വെബ് വഴി കോടികളുടെ മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടും. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇതിനുള്ള നടപടി തുടങ്ങി. അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ, കൂട്ടാളി അരുൺ തോമസ്, ഇടുക്കി സ്വദേശികളായ ദമ്പതികൾ എന്നിവരുടെ സ്വത്തുക്കളും നിക്ഷേപവും കണ്ടുകെട്ടാനാണ് തീരുമാനം. പ്രതികളുടെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലെ അക്കൗണ്ടുകൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മരവിപ്പിച്ചിരുന്നു.
ഡാര്‍ക്ക് വെബ് വഴിയുള്ള മയക്കുമരുന്ന് ഇടപാടു കേസില്‍ ഇന്നലെ രണ്ടുപേര്‍കൂടി പിടിയിലായിരുന്നു. ഇടുക്കി സ്വദേശികളും റിസോര്‍ട്ട് ഉടമകളുമായ ദമ്പതികളെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇടുക്കി വാഗമണില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ നേതൃത്വം നല്‍കുന്ന കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
ALSO READ; സൈബർ തട്ടിപ്പ്: ആറു മാസത്തിനിടെ നഷ്ടമായ തുകയിൽ 54.79 കോടി രൂപ തിരികെ പിടിച്ചു
എൻസിബി ആദ്യം അറസ്റ്റ് ചെയ്ത എഡിസൺ ആണ്, ഇന്ത്യയിലെ പ്രധാന മയക്കമരുന്ന് ശൃംഖലയായ കെറ്റാ മെലോണിന്‍റെ തലവനെന്ന് കണ്ടെത്തിയിരുന്നു. എഡിസൺ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വ്യാപാരം തുടങ്ങിയിട്ട് 2 വർഷമായെന്നും എന്‍ സി ബി അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യനൊരുങ്ങുകയാണ് എന്‍ സി ബി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here