
ചരിത്രത്തിലെ വളരെ വിഖ്യാതമായ ചിത്രമാണ് ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം. പുലിസ്റ്റർ പ്രൈസ് നേടിയ ചിത്രം പകർത്തിയത് തെക്കേ ആഫ്രിക്കകാരനായ ഫോട്ടോ ജേണലിസ്റ്റ് കെവിൻ കാർട്ടറാണ്.
ജീവിതവും മരണവും ഒറ്റ ഫ്രെയിമിൽ പകർത്തിയ ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ടു. ഭക്ഷണം തേടിവരുന്ന എല്ലും തോലുമായ ഒരു കൊച്ചു പെൺകുട്ടി മുന്നോട്ടു നീങ്ങാനാവാതെ മുട്ടുമടക്കി വീഴുന്നതും, ഒപ്പം ഒരു കഴുകൻ പറന്നുവന്ന് കുട്ടിയുടെ അധികം അകലയെല്ലാതെ വന്നു നിൽക്കുന്നതുമായിരുന്നു കെവിൻ കാർട്ടർ പകർത്തിയ ചിത്രം.
Also Read: മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് ട്രംപ്; വാക്‌പോര് രൂക്ഷം
അതേ ചിത്രം തന്നെ പിന്നീട് കെവിൻ കാർട്ടറുടെ ജീവൻ അപഹരിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെട്ടോ എന്നന്വേഷിച്ചുകൊണ്ട് ന്യൂയോർക്ക് ടൈംസിന് നിരവധി ഫോൺ കോളുകളാണ് എത്തിയത്. ചിത്രത്തിൽ പകർത്തിയ കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയാൻ സാധിക്കാതെയിരുന്നത്, കെവിൻ കാർട്ടറെ വിഷാദ രോഗത്തിനടിമയാക്കി. 1994 ജൂലൈ 27 ന് മുപ്പത്തിമുന്നാം വയസ്സിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here