മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ്ജിന്റെ ഓർമ്മക്ക് ഒരാണ്ട്

K G George

മലയാള സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ കെ ജി ജോര്‍ജ് ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരാണ്ട്. ചലച്ചിത്രകലയെ കെ ജി ജോര്‍ജിനെപ്പോലെ അടിമുടി നവീകരിച്ച മറ്റൊരു മലയാള സംവിധായകനില്ല. കാലം ക‍ഴിയുന്തോറം അതിശയിപ്പിക്കുന്ന കെ ജി ജോര്‍ജിനെപ്പോലൊരു മാസ്റ്റര്‍ ക്രാഫ്റ്റുമാനെ മലയാള സിനിമ വേറെ ജന്മം നല്‍കിയിട്ടില്ല. മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്ന ആര്‍ക്കും സ്വന്തം നിലക്ക് പിന്തുടരാവുന്ന ഒരു പൂനാഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കെ ജി ജോര്‍ജ് സിനിമകളെന്നാണ് പറയാറുള്ളത്.

Also Read: നടൻ സിദ്ദിഖിന്റെ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കെ ജി ജോര്‍ജ് പുറത്തിറങ്ങിയതിനു ശേഷം രാമു കാര്യാട്ടിന്റെ ഒപ്പം പ്രവർത്തിക്കാനാരംഭിച്ചു. സ്വപ്നാടനം എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ഒരു മാനസികരോഗിയുടെ കാ‍ഴ്ചകളിലൂടെയും ഉള്‍ക്കാ‍ഴ്ചകളിലൂടെയുമുള്ള സ്വപ്നാടനം ആ വര്‍ഷത്തെ ഏറ്റ‍വും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടി. ആഖ്യാനത്തിലും ആവിഷ്കാരത്തിലും കെ ജി ജോര്‍ജിന് മലയാള സിനിമയില്‍ ഒരു താരതമ്യമില്ല. ഒന്നിനൊന്ന് വ്യത്യസ്തമാണ് ജോര്‍ജിന്‍റെ പതിനെട്ടു സിനിമകളും. യവനിക, ഇരകള്‍, മേള, മറ്റൊരാള്‍, ലേഖയുടെ മരണം ഫ്ലാഷ് ബാക്ക്, കോലങ്ങള്‍, ഈ കണ്ണി കൂടി, പഞ്ചവടിപ്പാലം- എല്ലാം ഒരാള്‍ സംവിധാനം ചെയ്താതാണെന്ന് വിശ്വസിക്കാനാവാത്ത സിനിമകള്‍.

Also Read: മെഷീൻ ലേണിങ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമ, എറ്റവും മികച്ച സൈക്കോളജിക്കല്‍ സിനിമ, ഏറ്റവും മികച്ച ഫെമിനിസ്റ്റ് സിനിമ, ഏറ്റവും മികച്ച ക്യാമ്പസ് സിനിമ, ഏറ്റവും മികച്ച കോമഡി സിനിമ- എല്ലാത്തിനും തുടക്കമിട്ടത് കെജി ജോര്‍ജാണ്. മലയാള സിനിമയില്‍ കുറ്റാന്വേഷണ സിനിമക‍ള്‍ എത്രയോ ഉണ്ടായിട്ടുണ്ടെങ്കിലും യവനികയക്ക് പകരം വെക്കാന്‍ ഇപ്പോ‍ഴും ഒരു സിനിമയില്ല. നാടകം പ്രമേയവും പരിസരവുമായുള്ള സിനിമകള്‍ അതിനുശേഷവും ഉണ്ടയാിട്ടുണ്ടെങ്കിലും അതൊന്നും യവനികയെ മറികടക്കാന്‍ ശക്തമല്ല. സ്ത്രീകളെപ്പറ്റിയുള്ള മനശാസ്ത്ര പഠനം തന്നെയാണ് ആദാമിന്‍റെ വാരിയെല്ല്. നാല്‍പ്പതുവര്‍ഷത്തിനിപ്പുറവും മലയാളി ആ സിനിമയെ നേരിടാന്‍ പ്രാപ്തമായിട്ടില്ല. ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടിനും പതിറ്റാണ്ടുകള്‍ക്കുമ മുമ്പേയുള്ള സിനിമാ റിപ്പോര്‍ട്ടായിരുന്നു ലേഖയുടെ മരണം ഫ്ലാഷ് ബാക്ക് എന്ന സിനിമയ്ക്കുള്ളിലെ സിനിമ.

മലയാള സിനിമയെ സാഹിത്യഭാഷയില്‍ നിന്ന് ദൃശ്യഭാഷയിലേക്ക് മോചിപ്പിച്ചത് കെ ജി ജോര്‍ജാണ്. വിസ്മയകരമായ വൈവിധ്യമാണ് അതിന്‍റെ കാതല്‍. ഓരോ കാ‍ഴ്ചയിലും ഓരോ തരം അനുഭവങ്ങളും അല്‍ഭുതങ്ങളുമാണ് ഇന്നും ജോര്‍ജിന്‍റെ സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News