മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; കെ ജി എം ഒ എ

മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് വേണ്ടി വ്യക്തികളെ മജിസ്ട്രേറ്റ് മുമ്പാകെയോ മെഡിക്കൽ പ്രാക്ടീഷണർ മുമ്പാകെയോ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗരേഖയ്ക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ കെ ജി എം ഒ എ സ്വാഗതം ചെയ്യുന്നു.

ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.ജി.എം. ഒ.എ സമർപ്പിച്ച നിർദ്ദേശങ്ങൾ ഈ മാർഗരേഖയിൽ ഏതാണ്ട് പൂർണമായും അംഗീകരിക്കപ്പെട്ടു എന്നതിൽ ഞങ്ങൾക്ക് ഏറെ ചാരിതാർത്ഥ്യമുണ്ട്.

ALSO READ:പി വി ബാലചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഡോ. വന്ദന ദാസ് ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രഖ്യാപിച്ച നടപടികളിൽ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി , മെഡിക്കോ ലീഗൽ എക്സാമിനേഷൻ പ്രോട്ടോക്കോൾ എന്നിവ ഇതിനകം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ മനോവീര്യം ഉയർത്തുന്നതിനും സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികൾ സഹായിക്കും എന്നതിൽ സംശയമില്ല. ഇതിൽ സർക്കാരിന്, പ്രത്യേകിച്ച് ആരോഗ്യ വകുപ്പിനും ആഭ്യന്തര വകുപ്പിനുമുള്ള നന്ദി അറിയിക്കുന്നു.

ALSO READ:ആറു ദിവസമായി മലയാളികളായ നഴ്സുമാര്‍ ജയിലിൽ, സഹായമഭ്യര്‍ത്ഥിച്ച് നോര്‍ക്ക

ഉന്നതതല യോഗത്തിൽ നിശ്ചയിച്ചത് പ്രകാരം പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട്പോസ്റ്റ്, ട്രയാജ് നടപ്പാക്കൽ, അത്യാഹിത വിഭാഗങ്ങളിൽ അധികമായി ഡോക്ടർമാരെ നിയമിക്കൽ തുടങ്ങിയവയും താമസം വിനാ പ്രാവർത്തികമാകും എന്ന് പ്രത്യാശിക്കുന്നു. ഈ കാര്യങ്ങളിലുള്ള തുടർനടപടികൾ വേഗത്തിൽ ആക്കണമെന്ന് കെ.ജി.എം. ഒ.എ ആവശ്യപ്പെടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News