
എം സ്വരാജിനെതിരായ വ്യാജ വാർത്ത പ്രചാരണം മാപ്പ് ചോദിച്ച് ഖാലിദ് മൂസ നദ്‌വി. എം സ്വരാജിനോടും പൊതു സമൂഹത്തോടും മാപ്പ് ചോദിക്കുന്നതായി മുഹമ്മദ് നദ്‌വി ഫേസ്ബുക്കിൽ കുറിച്ചു. ചെയ്തത് ന്യായമോ നീതിയോ അല്ലെന്ന് തുറന്ന് സമ്മതിക്കുന്നു. അബദ്ധം പറ്റിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരണം.
എം സ്വരാജിൻ്റെ പേരിലുള്ള വ്യാജ കാർഡ് പങ്കുവെച്ചതിലാണ് വിശദീകരണം. മീഡിയാവൺ മാനേജിംഗ് എഡിറ്റർ സി ദാവൂദിൻ്റെ സഹോദരനാണ് ഖാലിദ് മൂസ നദ്‌വി. ദേശാഭിമാനിയുടെ പേരിൽ കാർഡുണ്ടാക്കി തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
ALSO READ: അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തിൽ പരസ്യ പ്രസ്താവനകൾ; മുഖ്യമന്ത്രി ചർച്ചകൾക്ക് വിലക്കുമായി കെപിസിസി
സംഘപരിവാരത്തിൻ്റെ വ്യാജ പ്രചരണവും വ്യക്തിഹത്യാ ശൈലിയും ലീഗിലെ ജമായത്ത് വിഭാഗവും വള്ളിപുള്ളി തെറ്റാതെ പിന്തുടരുന്നു എന്നു സാരം. ‘ദേശാഭിമാനി’യുടെ പേരിൽ നിരവധി വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുന്നത് ഇക്കൂട്ടർ പതിവാക്കിയിരിക്കുകയാണ്. ഇത്തരം വ്യാജപ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

