ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയ്ക്കും സസ്പെൻഷൻ; നടപടി ഫെഫ്കയുടേത്

സംവിധായകരിൽ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് ഫെഫ്ക. ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്റ് ചെയ്തു. ഇന്ന് പുലർച്ചയോടെ ഇരുവരെയും കഞ്ചാവുമായി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടുകയായിരുന്നു.1.6 ഗ്രാം കഞ്ചാവ് പരിശോധനയിൽ കണ്ടെത്തിയത്. ഡയറക്ടേഴ്സ് യൂണിയൻ ഓൺലൈനായി ചേർന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് സസ്‌പെൻഷൻ നൽകിയത്.

Also read: സാമ്പത്തിക തർക്കം; കോട്ടയത്ത് ഒരാൾ കുത്തേറ്റു മരിച്ചു

എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത് . 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ട് മണിയോടെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.

Also read: പൈപ്പ് ലൈനില്‍ ചോര്‍ച്ച; തിരുവനന്തപുരത്ത് ജല വിതരണം മുടങ്ങും

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയിലാണ് പ്രമുഖ സംവിധായകര്‍ തന്നെ ലഹരിയുമായി അറസ്റ്റിലാവുന്നത്. ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട, അനുരാഗ കരിക്കിന്‍വെളളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. സുലൈഖ മന്‍സില്‍, ഭീമന്റെ വഴി, തമാശ എന്നിവയാണ് അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News