ഖാലിദ് റഹ്‌മാന്റെ തല്ല് ഇനി തെക്കൻ വഴിയിൽ ; ‘ആലപ്പുഴ ജിംഖാന’, നസ്ലെൻ നായകനാകുന്ന ചിത്രത്തിന്റെ പേരിട്ടു

സൂപ്പർഹിറ്റ് ചിത്രം ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘ആലപ്പുഴ ജിംഖാന’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സ്പോർട്സ് കോമഡി ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്.

ALSO READ : വരുണ്‍ തേജ് നായകനായെത്തുന്ന മട്കയുടെ സെക്കന്‌റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുത്തിയിരിക്കുന്നതും.സംഗീതം വിഷ്ണു വിജയ്. മുഹ്സിൻ പരാരി തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾക്കായി വരികൾ എഴുതുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. നിഷാദ് യൂസഫ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. . ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ.

#KHALIDRAHMAN #NESLEN #LUKMAN #GANAPATI #ALAPPUZHA GYMKHANA

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys