
ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാനവേഷത്തിൽ അഭിനയിച്ച ‘എമര്‍ജന്‍സി’ സിനിമ യുകെയിൽ പ്രദർശനത്തിനിടെ ഖാലിസ്ഥാൻ വാദികൾ തടഞ്ഞു. സംഭവത്തിൽ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യ. ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയേയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോര്‍ത്ത് വെസ്റ്റ് ലണ്ടണിലെ ചില തീയേറ്ററുകളിലായിരുന്നു സിനിമാ പ്രദര്‍ശനത്തിനിടെ മുഖംമൂടി ധാരികളായ ചിലരെത്തി ഖലിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും തീയേറ്ററിലെത്തിയ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. സിനിമ നിര്‍ത്താന്‍ തീയേറ്റര്‍ അധികൃതരെ ഇവർ നിര്‍ബന്ധിക്കുകയും ഉണ്ടായി.
പല തീയേറ്ററുകളിലും സിനിമ തടസ്സപ്പെടുത്താനുള്ള ശ്രമം നടന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രണ്‍ദീപ് ജയ്‌സ്വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സമാന രീതിയിൽ മറ്റ് പല സ്ഥലത്തുനിന്നും പ്രതിഷേധങ്ങൾ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് കൂടിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.
നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി പതിനേഴിനാണ് തിയ്യേറ്ററുകളിലേക്കെത്തിയത്. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലമാണ് ചിത്രത്തിന്റെ പ്രമേയം. സിനിമയില്‍ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയിൽ തികഞ്ഞ പരാജയമായിരുന്നു ചിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here