‘വിവേകമുള്ളവരും ഇറാന്‍റെ ചരിത്രം അറിയുന്നവരും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല’; ട്രംപിന് കടുത്ത മറുപടിയുമായി ഖാംനഇ

trump and khamenei

ഇസ്രയേലിന്‍റെ ആക്രമണങ്ങൾക്ക് പിന്നാലെ പ്രകോപനവുമായി എത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് കടുത്ത മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ, ഇറാൻ കീഴടങ്ങില്ലെന്നും ഏതെങ്കിലും തരത്തിൽ അമേരിക്കയുടെ സൈനിക ഇടപെടൽ ഉണ്ടായാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രയേലുമായുള്ള സംഘർഷത്തിനിടയിൽ ഇറാന്‍റെ “നിരുപാധിക കീഴടങ്ങലിന്” ട്രംപ് സോഷ്യൽ മീഡിയയിലൂടെ ആഹ്വാനം ചെയ്തതിന്റെ പിന്നാലെയാണ് ടെലിവിഷൻ സന്ദേശത്തിൽ ആയത്തുല്ല ഖാംനഇ അമേരിക്കൻ ഭീഷണികൾക്ക് ശക്തമായ മറുപടി നൽകിയത്.

ALSO READ; പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവില്ല; ഒരു ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 അധികം പേര്‍

‘വിവേകമുള്ളവരും ഇറാന്‍റെ ചരിത്രം അറിയുന്നവരും ഒരിക്കലും ഈ രാജ്യത്തോട് ഭീഷണിയുടെ ഭാഷയിൽ സംസാരിക്കില്ല. കാരണം ഭീഷണികൾക്ക് മുമ്പിൽ കീഴടങ്ങുന്ന രാഷ്ട്രമല്ല ഇറാൻ. അടിച്ചേൽപ്പിക്കുന്ന ഏതൊരു യുദ്ധത്തിനെതിരെയും ഇറാൻ ഉറച്ചുനിൽക്കും. ‘ – ആയത്തുല്ല ഖാംനഇ പറഞ്ഞു. ഇറാന് നേരിടേണ്ടി വരുന്ന ദോഷത്തേക്കാള്‍ വലുതായിരിക്കും അമേരിക്കയ്ക്ക് നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

“യുഎസ് പ്രസിഡന്റ് നമ്മളെ ഭീഷണിപ്പെടുത്തുന്നു. അദ്ദേഹം ഇറാനിയൻ ജനത തനിക്ക് കീഴടങ്ങണമെന്ന് ആവശ്യപ്പെടുന്നു. അവർ ഭീഷണി കേട്ടാൽ ഭയപ്പെടുന്നവർക്കെതിരെ പോയി ഭീഷണി മുഴക്കിയാൽ മതി. ഇറാൻ അത്തരം ഭീഷണികളെ ഭയപ്പെടുന്നില്ല”-ഖാംനഇകൂട്ടിച്ചേർത്തു.

ALSO READ; ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: അര്‍മേനിയയില്‍ നിന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ദില്ലിയിലേക്ക്

അതേസമയം, ഇറാനെതിരെ ഇസ്രായേലിനെ സൈനികപരമായി സഹായിക്കരുതെന്ന് റഷ്യ യുഎസിന് മുന്നറിയിപ്പ് നൽകി. ഇസ്രായേലിനുള്ള യുഎസ് നേരിട്ടുള്ള സൈനിക സഹായം മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ സമൂലമായി അസ്ഥിരപ്പെടുത്തുമെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News