
ഖൊ-ഖൊ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമില്‍ അംഗമായ നിഖില്‍ ബിയ്ക്ക് കായികവികസന നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ പാരിതോഷികം അനുവദിച്ചു. 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടന്ന പ്രഥമ ഖൊ-ഖൊ ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് നിഖില്‍.
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് പനയ്‌ക്കോട് കുര്യാത്തി സ്വദേശിയാണ്. ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും ഇരുപത്തിനാലുകാരന്‍ ദേശീയ കുപ്പായമിട്ടിരുന്നു. കായികപ്രേമിയായ അമ്മ ആര്‍ ബിന്ദുവാണ് ഖൊ-ഖൊയിലേക്ക് കൈപിടിച്ചു നടത്തിയത്. കേരളത്തിനായി ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുണ്ട്.
ALSO READ: പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു; മൂന്ന് എംഎൽഎമാരെ പുറത്താക്കി സമാജ് വാദി പാർട്ടി
2022ലെ ഗുജറാത്ത് ദേശീയ ഗെയിംസിൽ വെള്ളിമെഡലും 2023ലെ ഗോവ ദേശീയ ഗെയിംസിലെ വെങ്കല മെഡലും നേടിയ കേരള ടീമുകളുടെ നെടുംതൂണായിരുന്നു. പ്രൊഫഷണൽ ഖോ ഖോ ലീഗായ അൾട്ടിമേറ്റ് ഖോ ഖോയിൽ രണ്ട് സീസണുകളിലായി കളിക്കുന്നു. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് പാരിതോഷികം അനുവദിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here