അതിശക്തമായ സുരക്ഷയും ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്; വില 11.99 ലക്ഷം മുതൽ

സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിയില്‍ പുറത്തിറക്കിയ സെൽറ്റോസിന്റെ പുതിയ മോഡലിന്റെ വില്പന 65000 യൂണിറ്റ് മറികടന്നു. അന്ന് ഡീസലിന്റെ ഐഎംടി (ഇന്റലിജെന്റ് മാനുവൽ ട്രാൻസ്മിഷൻ) മോഡലും ടോര്‍ക്ക് കൺവേർട്ടർ ഓട്ടമാറ്റിക് മോഡലും മാത്രമായിരുന്നു പുറത്തിറക്കിയത്. ഇപ്പോൾ ആകെ മൊത്തം വേരിയന്റുകളുടെ എണ്ണം 24 ആയി.

അഞ്ച് മോഡലുകളിൽ വിപണിയിലെത്തിയ പുതിയ സെൽറ്റോസിന്റെ എച്ച്ടിഇ മോഡലിന് 11.99 ലക്ഷം രൂപയും എച്ച്ടികെ മോഡലിന് 13.59 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് മോഡലിന് 14.99 ലക്ഷം രൂപയും എച്ച്ടിഎക്സ് മോഡലിന് 16.67 ലക്ഷം രൂപയും എച്ച്ടിഎക്സ് പ്ലസ് മോഡലിന് 18.27 ലക്ഷം രൂപയുമാണ് വില. 1.5 ലീറ്റർ ഡീസൽ മോഡലിന് 116 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവലിനെ കൂടാതെ ഐഎംടി, ആറു സ്പീഡ് ‍ഡീസൽ ഓട്ടമാറ്റിക് ഓപ്ഷനുകൾ.

ALSO READ: ഇന്ത്യക്കാര്‍ 2022ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്‌വേർഡുകൾ ഇതൊക്കെയാണ്…!

ഡീസൽ എൻജിൻ കൂടാതെ 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിൻ മോഡലുകളിലും സെൽറ്റോസ് വിപണിയിലുണ്ട്. കിയയുടെ ആദ്യ മോഡലായി 2019 ലാണ് സെൽറ്റോസ് ഇന്ത്യൻ വിപണിയിൽ എത്തിയത്. 2019 ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതിനുശേഷം, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നാണ് സെൽറ്റോസ്.

പുതിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന് 26.04 സെന്റിമീറ്റർ ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, 26.03 സെന്റിമീറ്റർ എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ, 18 ഇഞ്ച് സെമി ക്രിസ്റ്റൽ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ എന്നിവയുണ്ട്. ഇതിനുപുറമെ, ഡ്യുവൽ പാൻ പനോരമിക് സൺറൂഫ്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയും കമ്പനി ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: കരിയറിന്റെ അവസാനമാണ് അതെന്ന് കരുതി; തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സുപ്രിയക്ക് നൽകി ബൊപ്പണ്ണ

ഏറ്റവും ആധുനികമായ ലെവൽ 2 എഡിഎഎസ് സംവിധാനമാണ് സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് റഡാറുകളും (1 ഫ്രണ്ട്, 2 കോർണർ റിയർ) ഒരു മുൻ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു, ഇതോടൊപ്പം എസ്‌യുവിക്ക് സ്റ്റാൻഡേർഡായി 15 സവിശേഷതകളും ഉയർന്ന വേരിയന്റുകളിൽ 17 നൂതന സുരക്ഷാ സവിശേഷതകളും നൽകിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫീച്ചറുകളായി, ഈ എസ്‌യുവിക്ക് ആറ് എയർബാഗുകളും മൂന്ന് പോയിന്റ് സീറ്റ് ബെൽറ്റുകളും ഉണ്ട്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ബ്രേക്ക് ഫോഴ്‌സ് അസിസ്റ്റ് സിസ്റ്റം, ഓൾ വീൽ ഡിസ്‌ക് ബ്രേക്ക്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ് ഉൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News