
ഒരു കാര്‍ വാങ്ങാൻ പോകുമ്പോള്‍ മൈലേജ്, സ്പെസിഫിക്കേഷൻസ് എന്നിവ പോലെ ഏതൊരാളും ശ്രദ്ധിക്കുന്ന ഒന്നാണ് സേഫ്റ്റി റേറ്റിങ്ങ്. അതുകൊണ്ട് തന്നെ ക്രാഷ് ടെസ്റ്റിലെ പെര്‍ഫോമൻസ് നോക്കി വാഹനം വാങ്ങുന്ന നിരവധി പേരുണ്ട്. ഈ ടെസ്റ്റില്‍ അത്ര നല്ല പ്രകടനം കാഴ്ചവെക്കാത്ത മോഡലുകള്‍ വില്‍പ്പനയില്‍ അല്‍പ്പം പിന്നോട്ട് പോകുമെന്നതും ഒരു വസ്തുതയാണ്.
ALSO READ: ഡിഫൻഡർ പ്രേമികളെ ഒരു സന്തോഷ വാർത്ത; എത്തുന്നു ബേബി ഡിഫൻഡർ
വാഹന വില്‍പ്പനയില്‍ സേഫ്റ്റി ഒരു പ്രധാന ഘടകമായി എത്തിയതോടെ എയർബാഗുകളുടെ എണ്ണം അടക്കം വര്‍ധിപ്പിച്ച് മാരുതി സുസുക്കി , മഹീന്ദ്ര അടക്കമുള്ള കമ്പനികള്‍ എൻട്രി ലെവൽ മോഡലുകളുടെ അടക്കം സേഫ്റ്റി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് സേഫ്റ്റി വമ്പൻ ആയിരിക്കുകയാണ് കിയയുടെ എറ്റവും പുതിയ മോഡലായ സിറോസ്.
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങാണ് ഈ മോഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. സബ് കോംപാക്ട് എസ്‌യുവി സെഗ്മെൻ്റുകളുടെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുന്നതാണ് സിറോസിൻ്റെ ഈ നേട്ടമെന്ന് നിസംശയം പറയാം.സൈഡ് ബാരിയർ ക്രാഷ് ടെസ്റ്റിൽ 16 ൽ 16 പോയിന്റുകളും മുതിർന്നവരുടെ സുരക്ഷയ്ക്കായിട്ടുളള ടെസ്റ്റിൽ സിറോസ് 32 ൽ 30.21 പോയിൻ്റും ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ് ടെസ്റ്റിൽ, സിറോസ് 16 ൽ 14.21 പോയിന്റുകളുമാണ് സിറോസ് നേടിയിരിക്കുന്നത്.സൈഡ് പോൾ ഇംപാക്ട് ടെസ്റ്റിലും യാത്രക്കാരുടെ സംരക്ഷണത്തിലും മോഡല്‍ അസാമാന്യ പ്രകടനം കാഴ്ചവെക്കുന്നുണ്ട്.
കാറിൻ്റെ സ്പെസിഫിക്കേഷനുകളിലേക്ക് വന്നാല്‍,1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്.പെട്രോൾ മാനുവൽ വേരിയന്റുകൾ 18.2 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ എസ്‌യുവിയുടെ 7 സ്പീഡ് ഡിസിടി മോഡലുകൾ 17.68 കിലോമീറ്റർ മൈലേജാണ് പറയുന്നത്. ഇനി സിറോസ് ഡീസൽ മാനുവൽ മോഡലുകൾ 20.75 കിലോമീറ്റർ മൈലേജും ഡീസൽ ഓട്ടോമാറ്റിക് 17.65 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് അവകാശപ്പെടുന്നത്.
എച്ച്ടികെ,എച്ച്ടികെ (ഒ), എച്ച്ടികെ പ്ലസ്, എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലസ്, എച്ച്ടിഎക്സ് പ്ലസ് (ഒ) എന്നീ ആറ് വകഭേദങ്ങളിലാണ് എസ്‌യുവി വില്‍പ്പനയ്ക്കെത്തുന്നത്. 8.99 ലക്ഷം രൂപ മുതൽ 17.80 ലക്ഷം രൂപ വരെയാണ് കിയയുടെ ഈ കുഞ്ഞൻ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. വെന്റിലേറ്റഡ് ഫ്രണ്ട്, റിയർ സീറ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ്, എസി കൺട്രോളുകൾക്കായി പ്രത്യേക സ്‌ക്രീൻ, പിൻ നിര സീറ്റുകൾക്കായി റീക്ലൈൻ, സ്ലൈഡ് ഫംഗ്ഷൻ എന്നിവ ഈ പുതിയ സബ്-ഫോർ-മീറ്റർ എസ്‌യുവിയുടെ ചില മികച്ച സവിശേഷതകളാണ്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ, ഇന്റൻസ് റെഡ്, അറോറ ബ്ലാക്ക് പേൾ, പ്യൂട്ടർ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ കളര്‍ ഓപ്ഷനുകള്‍ ഇതിനുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here