കോംപാക്ട് എസ് യു വി മേഖല ഇനി സിറോസ് ഭരിക്കും; വിപണി പിടിക്കാൻ ലക്ഷ്യമിട്ട് ഇറങ്ങി കിയ

KIA SYROS

കോംപാക്ട് എസ് യു വി മേഖലയിൽ വിപണി പിടിക്കാൻ സിറോസിനെ ഇറക്കി കിയ. ആകര്‍ഷകമായ വിലയിലാണ് കിയ ഇന്ത്യയുടെ പുതിയ കോംപാക്ട് എസ് യു വി ‘സിറോസ്’ ഇന്ത്യൻ വിപണിയിലെത്തുന്നത്. കിയയുടെ സ്മാര്‍ട്‌സ്ട്രീം 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിനിലും എത്തിയ വാഹനത്തിന് 8.99 ലക്ഷം രൂപ മുതലാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 25000 രൂപ നൽകി കമ്പനിയുടെ വെബ്സൈറ്റ് വഴിയോ കിയ ഡീലര്ഷിപ്പുകൾ വഴിയോ വാഹനം ബുക്ക് ചെയ്യാനാകും.

സ്പാര്‍ക്ലിങ് സില്‍വര്‍, വൈറ്റ് പേള്‍, ഇന്റന്‍സ് റെഡ്, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ എട്ടു നിറങ്ങളില്‍ നിന്നും നിങ്ങൾക്ക് വാഹനം തെരഞ്ഞെടുക്കാം. സിറോസിന്റെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. കരുത്തും പരമാവധി 172 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും.

ALSO READ; ടാറ്റയുടെ സ്പോർട്സ് കാർ, വില 20 ലക്ഷം; റോഡിൽ പടക്കുതിരയാകുമായിരുന്ന ഈ വണ്ടിയെ പറ്റി അറിയാമോ?

ആറുസ്പീഡ് മാനുവല്‍, ഏഴുസ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളാണ് പെട്രോള്‍ മോഡലിലുള്ളത്. മാനുവല്‍ മോഡലിന് ലിറ്ററിന് 18.20 കിലോമീറ്ററും ഡിസിടി മോഡലിന് ലിറ്ററിന് 17.68 കിലോമീറ്ററുമെന്ന മികച്ച മൈലേജാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത് പ്രകാരം കമ്പനി അവകാശപ്പെടുന്നത്.

സിറോസിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണെങ്കിൽ 114 ബിഎച്ച്പി കരുത്തും പരമാവധി 250 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ആറുസ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് ഡീസല്‍ എന്‍ജിന്‍ വേരിയന്റിൽ ലഭ്യമാവുക. ഇതില്‍ മാനുവല്‍ മോഡലിന് ലിറ്ററിന് 20.75 കിലോമീറ്റര്‍ മൈലജും ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.65 കീലോമീറ്റര്‍ മൈലേജും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News