20.75 കിലോമീറ്റർ മൈലേജ്, ലക്ഷ്വറി യാത്ര; ഫെബ്രുവരിയിൽ നിരത്തിലെത്തുന്ന സിറോസിന്റെ വിലയും വിശേഷങ്ങളും

Kia Syros

വില എത്രയാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ ബുക്കിങ്ങിൽ കുതിച്ച വാഹനമാണ് സിറോസ്. വാഹനപ്രേമികൾ കാത്തിരുന്ന വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത് 2025 ജനുവരി മൂന്ന് മുതൽ ആയിരുന്നു. ഫെബ്രുവരി പകുതി മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറോസിന്റെ വില കിയ പ്രഖ്യാപിച്ചത്. 8.99 ലക്ഷം രൂപയില്‍ തുടങ്ങി മുന്‍നിര മോഡലിന് 17.80 ലക്ഷം രൂപ വരെയാണ് ഇന്ത്യന്‍ വിപണിയിലെ സിരോസിന്റെ വില.

Also Read: കൈലാക്ക് എന്ന കുഞ്ഞൻ എസ് യു വിയെ പറ്റി എന്തൊക്കെയാണ് അറിയേണ്ടത്? ഇതാ മുഴുവൻ വിശേഷങ്ങളും

HTX, HTX+, HTX+ (O), HTK+, HTK, HTK (O) എന്നിങ്ങനെ ആറ്‍ വേരിയന്റുകളിലാണ് സിറോസ് നിരത്തിലേക്കെത്തുന്നത്. ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, ഇംപീരിയല്‍ ബ്ലൂ, ഇന്റന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, പ്യൂട്ടര്‍ ഒലിവ്, ഫ്രോസ്റ്റ് ബ്ലൂ എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളും വാഹനം വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

ടോപ്പ് എന്‍ഡ് HTX+ വേരിയന്റില്‍ ADAS പാക്കേജ് ഓപ്ഷണല്‍ എക്‌സ്ട്രാ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്. അത് ലഭിക്കണമെങ്കിൽ എക്സ് ഷോറൂം വിലയിൽ നിന്നും 80,000 രൂപ അധികം നൽകേണ്ടി വരും.

Also Read: ടാറ്റയുടെ സ്പോർട്സ് കാർ, വില 20 ലക്ഷം; റോഡിൽ പടക്കുതിരയാകുമായിരുന്ന ഈ വണ്ടിയെ പറ്റി അറിയാമോ?

കിയയുടെ പുതുക്കിയ K1 പ്ലാറ്റ്ഫോമിലാണ് സിറോസ് എത്തുന്നത്. വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓള്‍-ബ്ലാക്ക് എ, സി, ഡി പില്ലറുകള്‍, റൂഫ് റെയിലുകള്‍, ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡിക്ക് കുറുകെയുള്ള ഫ്‌ലാറ്റ് ഗ്ലാസ് ഏരിയ എന്നിവയാണ്ല സിറോസിന്റെ ആകർഷകമായ ഡിസൈൻ ഘടകങ്ങൾ.

‘L’ ആകൃതിയിലുള്ള ടെയില്‍ ലാമ്പുകൾക്ക് താഴെയായി ചങ്കി റിയര്‍ ബമ്പറിന് ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് സില്‍വര്‍ ഫിനിഷും ഹൊറിസോണ്ടല്‍ സ്റ്റോപ്പ് ലാമ്പുകളും നൽകിയിരിക്കുന്നത്.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് സിറോസ് ലഭിക്കുക. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിസിടി എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകൾ.

ഈ സെ​ഗ്മന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത നല്‍കുന്ന കാറുകളില്‍ ഒന്നാണ് സിറോസ്. സിറോസിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 18.2 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. 7 സ്പീഡ് ഡിസിടി മോഡലുകള്‍ 17.68 കിലോമീറ്റര്‍ ഇന്ധനക്ഷമതയും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലെത്തുന്ന ഡീസല്‍ വേരിയന്റിന് 20.75 കിലോമീറ്ററും, ഡീസല്‍ വേരിയന്റിലെ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 17.65 കിലോമീറ്ററുമാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News