
സിറോസിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് കിയ. ഫെബ്രുവരിയിൽ തന്നെ ഇതിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റൈൻഫോഴ്‌സ്ഡ് K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപകൽപന. ഫ്രോസ്റ്റ് ബ്ലൂ, പ്യൂറ്റർ ഒലിവ്, ഇൻ്റെൻസ് റെഡ്, ഗ്രാവിറ്റി ഗ്രേ, ഇംപീരിയൽ ബ്ലൂ,അറോറ ബ്ലാക്ക് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്ലേസിയർ വൈറ്റ് പേൾ എന്നിങ്ങനെ 8 നിറങ്ങളിലാണ് സിറോസ് എത്തുക.
ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ആംബിയൻ്റ് ലൈറ്റിംഗ്, ഇൻ-കാർ കണക്റ്റിവിറ്റി ടെക്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, 8-സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ചാരിയിരിക്കാവുന്നതും സ്ലൈഡു ചെയ്യാവുന്നതുമായ രണ്ടാം നിര സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ.
കോംപാക്‌ട് എസ്‌യുവിയുടെ ടർബോ പെട്രോൾ ഡിസിടി ഓട്ടോമാറ്റിക്കിന് ലിറ്ററിന് 17.68 കിലോമീറ്റർ വരെ മൈലേജ് നൽകാനാകും. ആറ് ട്രിം ലെവലുകളിലുടനീളം 1.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാവും എസ്‌യുവിയുടെ എഞ്ചിൻ.
also read: സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവി; കൈലാക് ഡെലിവറി ഇന്ന്
സിറോസ് ഡീസൽ മാനുവലിന് 17.65 കിലോമീറ്റർ വരെ മൈലേജും നൽകാനാകും. ഓട്ടോമാറ്റിക്കാണെങ്കിൽ ലിറ്ററിന് 20.75 കിലോമീറ്റർ മൈലേജും കിട്ടും സടർബോ പെട്രോൾ മാനുവൽ ട്രാൻസ്‌മിഷനുമായി വരുന്ന സിറോസിന് 18.20 കിലോമീറ്ററാണ് ഇന്ധനക്ഷമത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

