കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപ്, ദർശൻ തൂഗുദീപ് എന്നിവർ ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്

കന്നഡ സിനിമാ താരങ്ങളായ കിച്ച സുദീപ്, ദർശൻ തൂഗുദീപ് എന്നിവർ ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്. ഇരുവരും ബിജെപിയിൽ അംഗത്വമെടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കന്നഡ സിനിമയിലെ നടനും സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമാണ് കിച്ച സുദീപ്. ഹിന്ദി, തെലുങ്ക്, തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിനു മുന്നോടിയായി ഒട്ടേറെ എംഎൽഎമാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലേക്കു ചേക്കേറുന്നതിന്റെ തളർച്ചക്കിടയിലാണ് കന്നഡ സിനിമയിലെ രണ്ട് പ്രമുഖ നടൻമാർ ബിജെപിയിലേക്ക് വരുന്നത്. ഇവരുടെ വരവ് തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News