മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്ന മകൻ പിടിയിൽ

Crime

മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്ന മകൻ പിടിയിൽ. എറണാകുളം ചേലാമറ്റം സ്വദേശി മേൽജോയാണ് പിടിയിലായത്. സംഭവത്തിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞദിവസം രാത്രി 9. 30ഓടെയാണ് സംഭവം. ചേലാമാറ്റംസ്വദേശി നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണിയെ മകൻ മെൽജോ കൊലപ്പെടുത്തുകയായിരുന്നു. ടി ബി രോഗബാധിതനായി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു മരണമടഞ്ഞ ജോണി. ജോണിക്ക് അനക്കമില്ലെന്ന് പറഞ്ഞ് മെൽജോ കഴിഞ്ഞ ദിവസം രാത്രി സഹോദരിയുടെ വീട്ടിലെത്തി. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Also Read: റാ​ഗിങ്: പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദനം; ദൃശ്യങ്ങൾ റീൽസായി പ്രചരിപ്പിച്ചു

ഇന്ന് രാവിലെ മൂവാറ്റുപുഴ പോലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പോലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി പോലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News