
കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ അനൂസ് റോഷിൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇവർക്ക് പിന്നാലെ കാറിൽ എത്തിയ സംഘമാണ് അനുസിനെ തട്ടിക്കൊണ്ടുപോയത് എന്നതായിരുന്നു പരാതി. ഇരുവരുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് വൈകീട്ട് 4 മണിയോടെ വീട്ടിൽ എത്തിയ ഒരു സംഘം തട്ടികൊണ്ടുപോയത്. ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ഭിഷണിപ്പെടുത്തി വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോവുകയായിരുന്നു.
പ്രതികകൾ കടന്ന KL 65 L8306 നമ്പർക്കാറിൻ്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ നോടുള്ള പകയാണ് തട്ടി കൊണ്ടുപോവലിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.ഇയാൾ വിദേശത്താണ്, അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. തട്ടി കൊണ്ടുപോയ അനൂസ് വിദ്യാർത്ഥിയാണ്. വിട്ടിന് സമീപത്ത് വെച്ച് കത്തി ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

