കിഫ്ബി വികസനം; നിലമ്പൂരിൽ കാണാം നാടിന്റെ മാറ്റങ്ങൾ

KIIFB Nilambur

കിഫ്ബി മലർപ്പൊടിക്കാരന്റെ സ്വപ്നം എന്ന് കുറെയാൾക്കാർ പരിഹസിച്ചുകൊണ്ട് എത്തിയിരുന്നു. എന്നാൽ പിന്നീട് ആ പരിഹാസങ്ങളെല്ലാം അപ്രത്യക്ഷമായി അതിനൊരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കിഫ്ബി വഴി നാട്ടിലെത്തിയ വികസനം. കിഫ്ബി വഴി വന്ന വലിയ മാറ്റങ്ങളിലൊന്നാണ് മലയോരത്തുണ്ടാക്കുന്ന റോഡുകൾ. നിലമ്പൂരെ മൂന്നു റോഡുകൾ നിർമിക്കുന്നതിനായി നൽകിയിരിക്കുന്നത് 350 കോടിരൂപയാണ്. അതിലൊന്നാണ് പൂക്കോട്ട് പാടം കാലിക്കടവ് കരുക്കുണ്ടി റോഡ്. 131.62 കോടി രൂപയാണ് റോഡിന് അനുവദിച്ചിരിക്കുന്നത്. റോഡിന്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ട് രണ്ടാം ഘട്ടത്തിന്റെ പണി നടക്കുകയാണ് ഇപ്പോൾ. പൂക്കോട്ടുപടം മുണ്ടേരി റോഡാണ് മറ്റൊന്ന് 115 കോടി രൂപയാണ് ഈ റോഡിന്റെ നിർമാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിലമ്പൂർ മണ്ഡലത്തിലെ മറ്റൊരു പ്രധാനപ്പെട്ട റോഡാണ് മൂലേപ്പാടം റോഡ്, ഈ റോ‍ഡിന് അനുവദിച്ചിരിക്കുന്നത് 102 കോടി രൂപയാണ്. ഒരു നിയോജക മണ്ഡ‍ലത്തിലെ പ്രധാനപ്പെട്ട മൂന്ന് റോഡുകൾക്കാണ് കിഫ്ബി വഴി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്.

2016ന് മുമ്പ് റോഡ് നിർമാണത്തിന് ഇത്രയും വലിയ ഒരു തുക അനുവദിക്കുക എന്നത് സ്വപ്നമായിരുന്നു. ഒൻപത് വർഷങ്ങൾ കൊണ്ട് ആ സ്വപ്നം യാഥാർഥ്യമാക്കി, ഇടത് സർക്കാർ സകല മേഖലകളിലും വികസനത്തിന്റെ സ്വാദ് എത്തിച്ചു. അത് തന്നെയാണ് നിലമ്പൂരിൽ കാണൻ സാധിക്കുന്ന അടിസ്ഥാന സൗകര്യ വികസനങ്ങൾ.

Also Read: ട്രോളാനൊരു പോസ്റ്റിട്ടു; ട്രോളന്മാർ അങ്ങ് കയറി മേഞ്ഞു: OLX ൽ കാറ്റുപോയി രാഹുൽ മാങ്കൂട്ടത്തിൽ

കേരളത്തിലെ സ്കൂളുകൾക്ക് കിഫ്ബി വഴി വന്ന മാറ്റങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്. 2016ന് മുമ്പ് നമ്മൾ കണ്ടിരുന്നു സർക്കാർ സ്കൂളിന്റെ കെട്ടിടം പോലെയല്ല ഇപ്പോഴുള്ള സ്കൂളുകളുടേത്.

നിലമ്പൂർ മാനവേദൻ സ്കുളിൽ കിഫ്ബി വഴി 6.26 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയിരിക്കുന്നത്. 18.25 കോടി കിഫ്ബി വഴി അനുവദിച്ച് നിർമിച്ച നിലമ്പൂർ മാനവേദൻ സ്റ്റേഡിയം കോംപ്ലക്സ് എന്നിവ നിലമ്പൂരിലെ കിഫ്ബി വഴി വന്ന വികസനത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

കേരളത്തിന്റെ പശ്ചാത്തല സൗകര്യത്തെ പുനർ നിർവചിച്ച കിഫ്ബി വഴി നടന്ന വികസനത്തിന്റെ പ്രധാന ​ഗുണഭോക്താക്കൾ മലയോരമേഖലയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് മലയോര ഹൈവേ. കേരളത്തിലെ മലയോര മേഖലയിൽ ഏറ്റവും അധികം ചർച്ചയാകുന്ന മാൻ വൈൽഡ് ലൈഫ് കോൺഫ്ലിക്റ്റ് പരിഹരിക്കുന്നതിനും കിഫ്ബി വഴി തുക മാറ്റിവെച്ചിട്ടുണ്ട്. 1000 കോടി രൂപയുടെ പദ്ധതിക്ക് അം​ഗീകാരം നൽകിയ കിഫ്ബി മീറ്റിങ്ങിൽ. അം​ഗീകാരം നൽകിയ 1000 കോടി രൂപയുടെ പദ്ധതിയിൽ 30 കോടിയോളം രൂപ മാറ്റിവെച്ചിരിക്കുന്നത്. മലയോര മേഖലയിലെ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികൾക്കാണ്.

കിഫ്ബി വഴി ഉണ്ടാകുന്ന വികസനത്തിലൂടെ കേരളത്തിന്റെ മാറുന്ന മുഖഛായയുടെ പ്രതിധ്വനിയാണ് നിലമ്പൂരിൽ നമ്മൾക്ക് കാണാൻ സാധിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News