മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു

മസാലബോണ്ട് വഴി സമാഹരിച്ച തുക കിഫ്ബി തിരിച്ചടച്ചു. അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തുക തിരിച്ചടച്ചത്. മസാല ബോണ്ടില്‍ ക്രമക്കേട് ആരോപിക്കുന്നവര്‍ക്കുള്ള മറുപടിയായി കൂടിയാണ് കിഫ്ബിയുടെ ഈ നടപടിയെ വിലയിരുത്തുന്നത്.

2019 മാര്‍ച്ച് 26നാണ് ആരംഭകാല ഇഷ്യൂ പുറത്തിറക്കി മസാലബോണ്ട് വഴി 2150 കോടി രൂപ കിഫ്ബി സമാഹരിച്ചത്. 2024 മാര്‍ച്ച് 26ന് അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് തുക കിഫ്ബി തിരിച്ചടച്ചത്. വിദേശകടപ്പത്ര വിപണിയില്‍ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജന്‍സിയായിരുന്നു കിഫ്ബി. മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി വിനിയോ?ഗിച്ചിരുന്നു.

Also Read :ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഇതുവരെ ഏര്‍പ്പെട്ട മസാലബോണ്ട് സമാഹരണത്തില്‍വച്ച് ഏറ്റവും വലിയ രണ്ടാമത്തെ ഉദ്യമമായിരുന്നു കിഫ്ബി. 2016ല്‍ റിസര്‍വ് ബാങ്ക് മസാലബോണ്ട് സമ്പ്രദായത്തിന് അനുമതി നല്‍കിയ ശേഷമുണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ സമാഹരണവുമായിരുന്നു കിഫ്ബി നടത്തിയത്.

പ്രതിവര്‍ഷം 9.72 ശതമാനം എന്ന കണക്കിനാണ് ഇഷ്യൂ വിലയിടപ്പെട്ടത്. ആ കാലയളവില്‍ ഇന്ത്യയിലെ ആഭ്യന്തരവിപണിയില്‍ സമാന പൊതുമേഖല സ്ഥാപനങ്ങള്‍ നേടിയ തുകയില്‍നിന്ന് വളരെ കുറഞ്ഞ അനുപാതത്തിലാണ് കിഫ്ബി ലോക വിപണിയില്‍ നിന്ന് തുക സ്വീകരിച്ചത് പോലും. മസാല ബോണ്ടിനെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കും വിവാദത്തില്‍ ആക്കാന്‍ ശ്രമിച്ചവര്‍ക്കും ഉള്ള മറുപടി കൂടിയായി കിഫ്ബിയുടെ തിരിച്ചടവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News