‘കേരളം എനിക്കെൻ്റെ വീടുപോലെ’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി കിലി പോളിൻ്റെ കേരള യാത്ര

kili paul

മലയാളം പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്തും ലിപ് സിങ്ക് ചെയ്തു മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി മാറിയയാളാണ് ടാൻസാനിയൻ കണ്ടൻ്റ് ക്രിയേറ്ററായ കിലി പോള്‍. കിലിയെ വളരെ ആവേശത്തോടെയാണ് മലയാ‍ളികള്‍ ക‍ഴിഞ്ഞ ദിവസം കേരളത്തിലേക്ക് വരവേറ്റത്. സോഷ്യല്‍ മീഡിയയിലടക്കം ഇതിൻ്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. കിലി തന്നെയും കേരളത്തിലെത്തിയതിൻ്റെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പ‍ോ‍ഴിതായ കേരള സ്പെഷ്യല്‍ ബിരിയാണി ക‍ഴിക്കുന്ന വീഡിയോ കിലി പങ്കുവെച്ചിട്ടുണ്ട്.കൊച്ചി മാരിയറ്റ് ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.“ഞാൻ ഇന്ത്യയിലായിരിക്കുമ്പോൾ, എനിക്ക് വീട്ടിലാണെന്നാണ് തോന്നുന്നത്, ലഭിക്കുന്നത് വലിയ സ്വീകാര്യത. നന്ദി, ഇന്ത്യ, നന്ദി കേരള”. എന്ന ക്യാപ്ഷനോടെയാണ് കിലി ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കാണാം:

കമൻ്റ് സെക്ഷൻ പിന്നെ പറയേണ്ടതില്ലല്ലോ, “ഇന്ത്യയിലേക്ക് സ്വാഗതം, ബ്രോ.”, “നിങ്ങൾ ഒരു സൂപ്പർസ്റ്റാറാണ്.” എന്നിങ്ങനെയാണ് പലരും വീഡിയോയ്ക്ക് താ‍ഴെ കുറിച്ചത്. ചിലര്‍ ബിരിയാണി എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു. മറ്റ് ചിലര്‍ ചില ഫുഡ് സ്പോട്ടുകളും അദ്ദേഹത്തെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്.

അടുത്തിടെ കിലി പോൾ ഒരു രസകരമായ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ചായയോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ചിരുന്നു. സഹോദരി നീമ പോളിനൊപ്പമുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.




whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News