കിളിക്കൂട്ടം 2025: വേനൽക്കാലം ഉല്ലാസമാക്കാൻ അവധിക്കാല കൂട്ടായ്‌മ സംഘടിപ്പിക്കാൻ ശിശുക്ഷേമ സമിതി

summer camp

വേനലവധിക്കാലം കുട്ടികൾക്ക് വിശ്രമവും ഉല്ലാസവുമാക്കാൻ കിളിക്കൂട്ടം 2025 എന്ന പേരിൽ ഏപ്രിൽ മെയ് മാസങ്ങളിൽ സംസ്ഥാന ശിശുക്ഷേമ സമിതി മാനസികോല്ലാസ അവധിക്കാല കൂട്ടായ്‌മ തുടർന്നും സംഘടിപ്പിക്കുന്നു. തൈക്കാട് ആസ്ഥാനത്ത് സമീപം ഗവ.മോഡൽ എൽപി സ്‌കൂളിൽ പ്രത്യേക പ്രോഗ്രാം തയ്യാറാക്കിയാണ് രണ്ടു മാസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ ഒരുക്കിയിട്ടുള്ളത്. കുട്ടികളിലെ മാനസ്സിക, ശാരീരിക ആരോഗ്യം പാരസ്പര്യ ബന്ധവും സൗഹാർദ്ദവും കരുതലും മെച്ചപ്പെടുത്തുന്നതിനോടൊപ്പം അവരുടെ അസാധാരണമായ കഴിവുകൾ മിനുസ പ്പെടുത്തി പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടി ഒരുക്കുകയാണ് ക്യാമ്പിലൂടെ സമിതി ലക്ഷ്യമിടുന്നത്.

പുതിയ കഴിവുകൾ നേടാനും സർഗ്ഗാത്മക ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരിടമായാണ് ക്യാമ്പിൻറെ നടത്തിപ്പെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു. കുട്ടികളിലെ മാനസ്സിക പിരിമുറുക്കം അകറ്റുന്നതിന് പ്രത്യേക കൗൺസിലിംഗ് സംവിധാനവും ആരോഗ്യ സംരക്ഷണ അറിവ് തേടലും ഇതിൻറെ ഭാഗമായി സംഘടിപ്പിക്കും. എല്ലാ ദിവസവും യോഗ, മെഡിറ്റേഷൻ, ഫിസിക്കൽട്രെയിനിംഗ്, ആരോഗ്യ പരിപാലന ക്ലാസ്സുകൾ എന്നിവ ഉണ്ടായിരിക്കും.

ALSO READ; സ്കൂളിൽ പോയിട്ടില്ലാത്തതിനാൽ ജോലി കിട്ടിയില്ല; കടം വാങ്ങിയ 500 രൂപയിൽ നിന്നും 5 കോടിയുടെ ‘അച്ചാർ സാമ്രാജ്യം’ കെട്ടിപ്പടുത്ത കൃഷ്ണയുടെ കഥ

‘സ്നേഹ സൗഹൃദ ബാല്യം’ എന്നതാണ് ഏപ്രിൽ 3 മുതൽ മെയ് 25 വരെ നീളുന്ന കിളിക്കൂട്ടം 2025-ലെ ക്യാമ്പിന്റെ സന്ദേശം. വിവിധ പാഠ്യേതര വിഷയങ്ങൾക്കു പുറമേ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനായി അഭിനയം, സംഗീതം, നൃത്തം, ചിത്രരചന, വാദ്യോപകരണങ്ങൾ, ശാസ്ത്രം, ഫിലിം എഡിറ്റിംഗ്, റോബോട്ടിക്ക്, കരാട്ടെ ഇവയിൽ പരിശീലനവും അറിവും കൂടാതെ വിശിഷ്ട വ്യക്തികളുമായി സംവാദം, വിനോദ യാത്ര, ഭാഷാ അറിവ്,പ്രകൃതി അറിവ്, പുസ്ത‌ക പരിചയം ഇവയെല്ലാം ക്യാമ്പിൻറെ ഭാഗമായിരിക്കും. കളിയിടങ്ങളുടെ ശോഷണവും കളിയിടങ്ങളിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും മറികടക്കാൻ രസകരവും പ്രചോദകരവുമായ കായിക കളിയുത്സവം ഇത്തവണത്തെ ക്യാമ്പിൻറെ സവിശേഷതയാണ്.

2025 ഏപ്രിൽ 3 മുതൽ മെയ് 25 വരെയാണ് ക്യാമ്പ് നടക്കുക. 9 വയസ്സു മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. സമിതി സംരക്ഷണയിലുള്ള കുട്ടികളും ക്യാമ്പിന്റെ ഭാഗമായിരിക്കും. എട്ട് വിഷയങ്ങളിലാണ് തുടർ ക്ലാസ്സുകൾ നടത്തുന്നത്. ശാരീരികവും മാനസികവും ഭാവനാപരവുമായ കലയും സംഗീതവും കായികവുമായ ഇനങ്ങളാണ് പാഠ്യ വിഷയങ്ങളും അറിവരങ്ങും.

ALSO READ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടുമായി ഗൂഗിള്‍; വിസിനെ ഏറ്റെടുത്തത് 2.77 ലക്ഷം കോടിക്ക്‌

രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് സമയം. ഉച്ചയ്ക്ക് 12.30 വരെ ക്ലാസ്സുകൾ നടക്കും. കുട്ടികളുടെ പ്രായഘടന ശാസ്ത്രീയമായി തിരിച്ച് മൂന്നു വിഭാ ഗങ്ങളാക്കിയാണ് ക്ലാസ്സുകൾ നടക്കുക. 9 മുതൽ 10 വരെ 11 മുതൽ 12 വരെ, 13 മുതൽ 16 വരെ എന്നിങ്ങനെ വയസ്സു തിരിച്ചായിരിക്കും പഠന സംവിധാനം. നാടകം, നൃത്തം, ചിത്രരചന, സംഗീതം, വയലിൻ, ഗിത്താർ കീബോർഡ്, സ്പോക്കൺ
ഇംഗ്ലീഷ്, കരാട്ടെ (മാർഷ്യൽ ആർട്‌സ്) എന്നിവയാണ് പഠന ഇനങ്ങൾ.

ഓരോന്നിന്റെറെയും അടിത്തറ ഒരുക്കി അഭിരുചിയും ഇഷ്‌ടവും കണക്കിലെടുത്ത് എന്തു വേണം, എന്തായിരിക്കണം എന്ന് കുട്ടികൾക്ക് ഭാവിയിൽ നിശ്ചയിക്കാൻ പാകത്തിലാണ് ഓരോ ക്ലാസ്സും പഠന വിഷയങ്ങളും രീതിയും തെരഞ്ഞെടുത്തിട്ടു ളളതും പഠിപ്പിക്കുന്നതും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം അറിവും വിനോദവും കായിക കലയും പ്രവൃത്തിയും സമന്വയിക്കുന്ന വിവിധങ്ങളായ മേഖലകളെ രസകരമായി കുട്ടികൾ സമീപിക്കുന്ന പരിപാടികളായിരിക്കും.

അത് ഭാവി ഉത്തരവാദിത്വ പൗരരെ സ്വയം സൃഷടിക്കും വിധമാ യിരിക്കും. അതിൻറെ മുഖ്യ ഉപാധി അനുഭവജ്ഞാനങ്ങളും ശാസ്ത്രവും പ്രകൃതിയും മാനവികതയും
ഉൾപ്പെട്ടതായിരിക്കും. കഥകളും,കവിതകളും പറഞ്ഞും എഴുതിയും വിസ്മ‌യ കല കാണിച്ചും മാത്യ ഭാഷാ അറിവ് ഉയർത്തിയും ജീവന കല യെന്ന നിലയിൽ നാടൻ പാട്ടുകൾ, പ്രകൃതിയുടെ വൈവിധ്യ മാർന്ന അറിവും സാമാന്യ ജീവിതത്തിൽ ശാസ്ത്രം വരുത്തിയ മാറ്റവും ഭാവിയും സംസ്‌കാരത്തിൻറെയും നിലനില്പിൻറെയും തുടക്കവും വികാസവും എന്ന നിലയിൽ കൃഷിയും നൂതന ലോകത്തിന്റെ വ്യക്തി സാധ്യത ഉൾകൊള്ളുന്ന പുതിയകാല മാധ്യമ സംസ്ക്‌കാരവും വായനയുടെ വൈപുല്യം ഉണ്ടാകേണ്ടതിൻറെ ആവശ്യകത, ഏറ്റവും പുതിയ സാങ്കേതികത്തെ അറിയൽ, മാലിന്യ സംസ്‌കരണ കടമകൾ, നമ്മുടെ ഭരണ വ്യവസ്ഥകൾ എന്നിങ്ങനെ ഒരു ടോട്ടൽ എന്റർറ്റെയിൻമെൻറ് നോളജ് ഉയർത്തിയുള്ള മാനവിക അടുപ്പം എന്നു വിളിക്കാവുന്ന പരിപാടികളും സംവാദങ്ങളുമായി ഉച്ചയ്ക്കു ശേഷമുള്ള സമയം ഉപയോഗപ്പെടുത്തും.

അറിവരങ്ങിൽ ഉച്ചയ്ക്കു ശേഷം : കഥ, കവിത, മാജിക്, ഭാഷ (അമൃതം മലയാളം) നാടൻ പാട്ടുകൾ (ചൊല്ലി പഠനം), ശാസ്ത്രം, ജീവിതം, കാർഷികം – അതിജീവനം, ഗണിതം-രസിതം, തൊഴിലറിവ്, ഒറിഗാമി, വേസ്റ്റ് മാനേജ്‌മെൻറ് എന്നിവയും മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിങ്ങനെ വിദഗ്‌ധർ ഏറ്റവും ലളിതവും രസകരവുമായി കുട്ടികൾക്കൊപ്പം സംവദിക്കും.

ALSO READ; ഗിഗ് മേഖലയിൽ ജോലിയെടുക്കുന്നവരെ തൊഴിലാളികളായി പരിഗണിച്ച് എല്ലാ അവകാശങ്ങളും ഉറപ്പാക്കണം: എ എ റഹീം എം പി

നവലോകത്തിൻറെ വിസ്‌മയ വാതായന കാഴ്‌ച എന്ന നിലയിൽ കോഡിംഗ് ആൻ്റ് റോബോട്ടിക്സസ്, ഗണിത ശാസ്ത്രം (ഗണിതം രസിതം) സ്‌പീച്ച് തെറാപ്പി എന്നിവ കളിയും പഠനവും പ്രവൃത്തിയുമാകും. ആഴ്‌ചയിൽ ഒരിക്കൽ ആരോഗ്യ പരിപാലനവും ആഹാര അറിവും സംബന്ധിച്ച ബോധവൽക്കരണം ഉണ്ടായിരിക്കും . വ്യക്തിയുടെ സ്വാശ്രയ നിർവ്വഹണം വീട്ടാവശ്യങ്ങളുടെ കൂട്ട് ഉത്തരവാദിത്തം എന്നത് ഒരു അറിവാകും. സ്‌കൂൾ പാഠ്യ രീതികൾ സംബന്ധിച്ച അറിവും ഉണർവുമേകും.

എന്താണ് സിലബസ്? എന്താണ് കരിക്കുലം? പഠനം രസകരമാകുന്നതെങ്ങനെ? എന്തുകൊണ്ട് നിർബന്ധമായും കളിക്കണം? എന്നിങ്ങനെ വെറും പഠന ക്യാമ്പുകളിൽ നിന്നു മാറി ഓരോ കുട്ടിയുടെ അഭിരുചിയും ഭാവനയും സംഗമിക്കുകയും വികസിക്കുകയും ചെയ്യുന്ന തായിരിക്കും ക്യാമ്പ്. ശാസ്ത്രപഠന യാത്ര, പ്രകൃതി സൗഹ്യദ ബാല്യം എന്ന നില യിൽ ജൈവ സങ്കേതങ്ങളിലേയ്ക്ക് അറിവിൻറെ ഉല്ലാസ യാത്ര. ജല സാക്ഷരത ഒരു പാഠമായിരിക്കും. ലൈബ്രറിയുടെ ഉപയോഗം ആവശ്യകത-പുസ്തക പരിചയം പഠനവും അറിവും. ഭരണ സാരഥികൾ, പ്രമുഖ സാമൂഹ്യ-ശാസ്ത്ര-സാംസ്കാരിക വ്യക്തിത്വങ്ങളുമായി സംവാദവും ഇടപഴകലും, അനുഭവങ്ങൾ പങ്കു വയ്ക്കലും ഉണ്ടാകും.

ക്യാമ്പിന്റെ അവസാന മൂന്നു ദിവസം പഠിച്ചതും അറിഞ്ഞതും ചെയ്തതുമായ കാര്യങ്ങളുടെ എല്ലാം അവതരണങ്ങളും പ്രദർശനവും ഉണ്ടാവും. സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി, ജോയിൻറ് സെക്രട്ടറി മീരാ ദർശക്, ട്രഷറർ കെ.ജയപാൽ, ക്യാമ്പ് ഡയറക്ടർ എൻ.എസ്. വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News