കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, പിന്നാലെ കീഴടങ്ങി

കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി അനിതയെയാണ് (കുക്കു) ഭര്‍ത്താവ് ഗിരീഷ് വെട്ടിപ്പരിക്കേല്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

ALSO READ:ഇഷാന്‍ മടങ്ങി വന്നു; ലക്ഷ്യം ഐപിഎല്‍; മുംബൈ ക്യാപ്റ്റനൊപ്പം പരിശീലനം തുടങ്ങി

അക്രമത്തിന് പിന്നാലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് കീഴടങ്ങി. ഗിരീഷും അനിതയും വീടിനുള്ളില്‍ വെച്ച് തമ്മില്‍ വഴക്കുണ്ടാക്കുകയും ഗിരീഷ് വെട്ടുകത്തികൊണ്ട് അനിതയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

ALSO READ:ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ കൊഹ്ലിയും രോഹിതുമല്ല; വെളിപ്പെടുത്തി ഷമി

ക‍ഴുത്തിന് വെട്ടേറ്റ അനിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News