ഫാൻ കറക്കി രാജവെമ്പാല, ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

നമ്മൾ പൊതുവെ ഫാനിടുന്നത് നല്ല കാറ്റ് കിട്ടാനാണ്. എന്നാൽ കറങ്ങുന്ന ഫാനിലേക്ക് നോക്കുമ്പോൾ കാണുന്നത് അപ്രതീക്ഷിതമായൊരു കാഴ്ച ആണെങ്കിലോ? ഫാനിൽ പൊടിയും മാറാലയുമൊക്കെ പറ്റിയിരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനുപകരം ഫാനിൽ ചുറ്റിയിരിക്കുന്ന പാമ്പിനെ കണ്ടാലോ? പിന്നെ പറയണോ? ബോധം പോയില്ലെങ്കിലെ അത്ഭുതമുള്ളു. വെറും പാമ്പല്ല, ഉഗ്ര വിഷമുള്ള രാജവെമ്പാല ഫാനിൽ ചുറ്റിയിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇതെവിടെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

ALSO READ: കെ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പറഞ്ഞത് പച്ചക്കള്ളം : മന്ത്രി വി അബ്ദുറഹിമാന്‍

രാജവെമ്പാലയുടെ ഭാരം കൊണ്ട് ഫാന്‍ കറങ്ങുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. കുറച്ചുനേരം കഴിഞ്ഞ് ഫാന്‍ നില്‍ക്കുന്നതും കാണാം. എന്നാല്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ വളരെ കൂളായാണ് പാമ്പ് ഫാനില്‍ തൂങ്ങി കിടക്കുന്നത്.

ALSO READ: ആന കൊമ്പിൽ പണിത ശില്പം കൈവശം വച്ചു; രണ്ടു പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News