ഫ്ലഷ് ചെയ്തതോടെ രാജവെമ്പാല പുറത്തേക്ക്, ഫിലിപ്പീൻസിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാകുന്നു

video

അവധിക്കാലം ആഘോഷിക്കാനായി റിസോ‍ട്ടിലെത്തിയ ഒരു കൂട്ടം ആളുകൾക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫിലിപ്പീൻസിലെ സാൽവദോർ ബെനഡിക്ടോ പ്രദേശത്തെ ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്ന അഞ്ച് സുഹൃത്തുകൾക്കാണ് ഭീകര അനുഭവം ഉണ്ടായത്. ഹോട്ടൽ മുറിക്കുള്ളിലെ ടോയ്ലറ്റിനുള്ളിൽ ഒളിഞ്ഞിരുന്ന രാജവെമ്പാലയെയാണ് യുവാക്കൾ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ശരിയായി ഫ്ലഷ് ചെയ്തില്ലെന്ന് കരുതിയ ഒരാൾ വീണ്ടും ഫ്ലഷ് ചെയ്തപ്പോഴാണ് പൈപ്പിനുള്ളിൽ നിന്ന് പാമ്പിന്റെ തല പുറത്തേക്ക് വന്നത്. ഇത് കണ്ടതോടെ സംഘം പേടിച്ച് ബാത്ത്റൂമിൽ സൂക്ഷ്മമായി പരിശോധന നടത്തുകയായിരുന്നു. വീഡിയോയിൽ, യുവാക്കളിലൊരാൾ നീളമുള്ള വടി ഉപയോഗിച്ച് ടോയ്ലറ്റ് മൂടി ഉയർത്തുകയും പാമ്പിനെ തൊട്ടുനോക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കാണാം. പിന്നാലെ പാമ്പ് പത്തി ഉയ‌ർത്തുകയും ചെയ്യുന്നുണ്ട്.

also read:ഏഴ് മിനിട്ടിനുള്ളിൽ മൂന്ന് കിലോമീറ്റർ യാത്ര, ഇന്ത്യയിലെ ഷോർട്ടസ്റ്റ് റെയിൽ യാത്ര അറിയാം

ആദ്യകാഴ്ചയിൽ ടോയ്ലറ്റിനുള്ളിലുള്ളത് രാജവെമ്പാലയാണെന്ന് തോന്നിപ്പിക്കില്ലെങ്കിലും പിന്നീട് ഉ​ഗ്രവിഷമുള്ള രാജവെമ്പാലയായിരുന്നുവെന്ന് റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നത്, ഈ പ്രദേശത്ത് മുമ്പും രാജവെമ്പാലയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ്. ഉയർന്ന താപനില കാരണം തണുത്ത ഇടങ്ങൾ തേടി പാമ്പ് പൈപ്പിലൂടെ ടോയ്ലറ്റിലേക്ക് എത്തിയതാകാമെന്നും അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News